വിരേന്ദ്രറും കുടുംബവും എന്റെ ഭാഗ്യമാണ്: മൂന്നു പ്രണയത്തകര്‍ച്ചയ്‌ക്കൊടുവില്‍ സന്തോഷനിറഞ്ഞ ജീവിതം, നമിത തുറന്നുപറയുന്നു

വിരേന്ദ്രറും കുടുംബവും എന്റെ ഭാഗ്യമാണ്: മൂന്നു പ്രണയത്തകര്‍ച്ചയ്‌ക്കൊടുവില്‍ സന്തോഷനിറഞ്ഞ ജീവിതം, നമിത തുറന്നുപറയുന്നു
ഐറ്റം ഡാന്‍സുകാരിയെന്നോ ഹോട്ട് താരമെന്നോ നമിതയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. കാരണം, നല്ല വേഷങ്ങള്‍ നമിത സിനിമയില്‍ കാഴ്ചവെച്ചിട്ടുണ്ട്. മികച്ച താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഒടുവില്‍ നമിതയ്ക്ക് സന്തോഷ ജീവിതം തന്നെ ലഭിച്ചു. വിരേന്ദ്രറുമായുള്ള ജീവിതത്തെക്കുറിച്ച് നമിത മനസു തുറക്കുകയാണ്.


നവംബര്‍ 24 നായിരുന്നു നമിതയും വീറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ കാര്യമായി മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് നമിത പറയുന്നത്. അടുത്തിടെ ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി അക്കാര്യം പറഞ്ഞിരിക്കുന്നത്.

വിരേന്ദ്രറിന്റെ മാതാപിതാക്കളെ കിട്ടിയത് തന്റെ വലിയ ഭാഗ്യമാണ്. ഇപ്പോള്‍ എന്റെ കഴുത്തിലൊരു താലിയും കാല്‍ വിരലിലൊരു മിഞ്ചിയുമുണ്ട്. അത് മാത്രമെ ഉള്ളുവെന്നും, സാധാരണ സ്ത്രീകളെ പോലെ നെറ്റിയില്‍ സിന്ദൂരം തൊട്ട് നടക്കണമെന്നോ, സാരി ചുറ്റി മാത്രം നടക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. വീറിന്റെ മാതാപിതാക്കള്‍ ഒന്നിനും എന്നെ നിര്‍ബന്ധിക്കാറില്ലെന്നും നമിത പറയുന്നു.


മൂന്ന് പ്രണയങ്ങള്‍ തകര്‍ന്നതാണ്. അതിനാല്‍ നമുക്കൊപ്പം ജീവിക്കാന്‍ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോള്‍ തന്നെ വിവാഹം മനസിലൂടെ കടന്ന് പോയിരുന്നു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്നും ഒരേ ജീവിതലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും നമിത പറയുന്നു.Other News in this category4malayalees Recommends