വെറും പത്തു ശതമാനത്തിന് വേണ്ടി എനിയ്ക്ക് വായ് മൂടിവയ്ക്കാനാകില്ല ; താടിവച്ചവരും സാമൂഹ്യ വിരുദ്ധരും പേടിക്കണം ; മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് ഞാന്‍ വന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി !

വെറും പത്തു ശതമാനത്തിന് വേണ്ടി എനിയ്ക്ക് വായ് മൂടിവയ്ക്കാനാകില്ല ; താടിവച്ചവരും സാമൂഹ്യ വിരുദ്ധരും പേടിക്കണം ; മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് ഞാന്‍ വന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി !
ഒരു സ്ഥാനാര്‍ത്ഥി ഇങ്ങനെ പറഞ്ഞാല്‍ എന്താകും അവസ്ഥ.വിവാദ പരാമര്‍ശവുമായി ദബോയിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശൈലേഷ് ഷോട്ട രംഗത്ത് .വര്‍ഗീയ പ്രസ്താവന വിവാദത്തിലായി.

''ആള്‍ക്കൂട്ടത്തിനിടയില്‍ ഏതെങ്കിലും ദാദമാര്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് കൊണ്ട് ഒന്നും കരുതരുത്.ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ പറയരുതെന്ന് പലരും പറഞ്ഞിട്ടുണ്ട് .എന്നാല്‍ പത്തുശതമാനത്തിന് വേണ്ടി എനിയ്ക്ക് വായ് മൂടിവയ്ക്കാനാകില്ല.അവര്‍ എന്തൊക്കെ മോശം കാര്യം ചെയ്യുന്നുണ്ടോ അതൊക്കെ അവസാനിപ്പിക്കണം.കഴിഞ്ഞ ദിവസം ശാന്തി കമ്മറ്റിയുടെ യോഗത്തില്‍ ഒരാള്‍ പറഞ്ഞു.തനിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ പേടിയാണെന്ന് .അവര്‍ക്ക് പേടിയുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് .താടിവച്ചവരും സാമൂഹ്യവിരുദ്ധരും പേടിക്കണം.അവര്‍ക്ക് കണ്ണു തുറക്കാനാകരുതെന്നും ഷോട്ട പറഞ്ഞു.

ഹിന്ദുക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ പ്രത്യാഘാതം നേരിടും.പത്തു ശതമാനം വരുന്ന ന്യൂനപക്ഷം മിണ്ടിപോകരുത്.തൊപ്പിയും താടിയും വച്ചവര്‍ മിണ്ടുകയോ കണ്ണ് തുറക്കുകയോ ചെയ്യരുതെന്നും ഷോട്ട ഭീഷണി മുഴക്കുന്നു.

ഗുരുതരമായ വര്‍ഗീയ പ്രസ്താവനയാണ് നേതാവില്‍ നിന്നുണ്ടായത് .സംഭവം വിവാദമായി കഴിഞ്ഞു.

Other News in this category4malayalees Recommends