കാനഡയില്‍ ഈ പ്രാവശ്യത്തെ ഫ്‌ലൂ സിസണ്‍ പതിവിലും നേരത്തെയെത്തും ; എച്ച്3എന്‍2 പടര്‍ന്ന് പിടിക്കുമെന്ന മുന്നറിയിപ്പ് ശക്തം;വയോജനങ്ങള്‍ക്കും കൊച്ച് കുഞ്ഞുങ്ങള്‍ക്കും അപകടസാധ്യത; ഈ വര്‍ഷത്തെ ഫ്‌ലൂ ഷോട്ട് ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കില്ലെന്ന് ആശങ്ക

കാനഡയില്‍ ഈ പ്രാവശ്യത്തെ ഫ്‌ലൂ സിസണ്‍ പതിവിലും നേരത്തെയെത്തും ; എച്ച്3എന്‍2 പടര്‍ന്ന് പിടിക്കുമെന്ന മുന്നറിയിപ്പ് ശക്തം;വയോജനങ്ങള്‍ക്കും കൊച്ച് കുഞ്ഞുങ്ങള്‍ക്കും  അപകടസാധ്യത;  ഈ വര്‍ഷത്തെ ഫ്‌ലൂ ഷോട്ട് ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കില്ലെന്ന് ആശങ്ക
കാനഡയില്‍ ഈ പ്രാവശ്യത്തെ ഫ്‌ലൂ സിസണ്‍ പതിവിലും നേരത്തെ എത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. വിവിധ വൈറസുകള്‍ ഇപ്പോള്‍ തന്നെ രാജ്യമാകമാനം പടര്‍ന്ന് പിടിക്കുന്നുണ്ടെന്നാണ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഇപ്രാവശ്യത്തെ ഫ്‌ലൂ ഷോട്ട് ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ദക്ഷിണാര്‍ധ ഗോളത്തില്‍ ഇത്തരം രോഗങ്ങള്‍ അടുത്തിടെ പടര്‍ന്ന് പിടിച്ച ബലത്തിലാണ് ഇത് സംബന്ധിച്ച പുതിയ മുന്നറിയിപ്പുകള്‍ ശക്തമായിരിക്കുന്നത്.

ദക്ഷിണാര്‍ധ ഗോളത്തിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരം രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ അവ കാനഡയിലും പതിവിലുമധികം വ്യാപിക്കുമെന്നാണ് ബ്രിട്ടീഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. ഡനുട സ്‌കോവ്‌റോന്‍സ്‌കി പ്രവചിക്കുന്നത്. ഇതിനുള്ള ഉദാഹരണമായി അടുത്തിടെ ഓസ്‌ട്രേലിയയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചതിനെ അവര്‍ എടുത്ത് കാട്ടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കാനഡയില്‍ എച്ച്3എന്‍2 പടര്‍ന്ന് പിടിക്കാന്‍ സാധ്യതയധികമാണെന്നാണ് അവര്‍ പ്രവചിക്കുന്നത്.

ഇന്‍ഫ്‌ലുവന്‍സ എയുടെ ഒരു സബ്‌ടൈപ്പാണ് എച്ച്3എന്‍2. ഇത് പ്രായമായവര്‍, ചെറിയ കുഞ്ഞുങ്ങള്‍ തുടങ്ങിയവരെ വളരെ ഗുരുതരമായിട്ടാണ് ബാധിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മധ്യത്തില്‍ ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പിടിച്ച പനി 93,000 പേര്‍ക്കായിരുന്നു പനി ബാധിച്ചിരുന്നത്. ഓഗസ്റ്റ് അവസാനം ബ്രിട്ടീഷ് കൊളംബിയയിലും ചെറിയ തോതിലുള്ള എച്ച്3എന്‍2 കേസുകള്‍ പടര്‍ന്ന് പിടിച്ചിരുന്നു. ഈ വര്‍ഷംആദ്യം കാനഡയില്‍ പനി ബാധിച്ച് എട്ട് പേര്‍മരിച്ചിരുന്നുവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends