ലോസ് ഏയ്ജല്‍സിന്റെ നൈബര്‍ഹുഡില്‍ കൊടുങ്കാറ്റടിച്ചു; 159 ഏക്കറോളം വരുന്ന കൃഷിയിടങ്ങളും ആറ് വീടുകളും കത്തി നശിച്ചു; നൂറ് കണക്കിന് കെട്ടിടങ്ങള്‍ അഗ്നിവിഴുങ്ങുമെന്ന ഭീഷണിയില്‍; മര്‍ഡോക്കിന്റെ കെട്ടിടത്തെയും അഗ്നി വിഴുങ്ങി

ലോസ് ഏയ്ജല്‍സിന്റെ നൈബര്‍ഹുഡില്‍ കൊടുങ്കാറ്റടിച്ചു; 159   ഏക്കറോളം വരുന്ന കൃഷിയിടങ്ങളും ആറ് വീടുകളും കത്തി നശിച്ചു; നൂറ് കണക്കിന് കെട്ടിടങ്ങള്‍ അഗ്നിവിഴുങ്ങുമെന്ന ഭീഷണിയില്‍; മര്‍ഡോക്കിന്റെ കെട്ടിടത്തെയും അഗ്നി വിഴുങ്ങി
ലോസ് ഏയ്ജല്‍സിന്റെ നൈബര്‍ഹുഡില്‍ ബുധനാഴ്ച അതിരാവിലെ വന്‍ കാട്ട് തീ പടര്‍ന്ന് പിടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടായി.വളരെയധികം ധനികര്‍ താമസിക്കുന്ന പ്രദേശമാണിത്. അതിനാല്‍ നാശനഷ്ടവും വര്‍ധിച്ച തോതിലാണ്. ഈ തീപിടിത്തത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഇതതിന് പുറമെ നൂറ് കണക്കിന് കെട്ടിടങ്ങള്‍ക്ക് കാട്ടുതീ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. ഇവിടെ കേട് പാടുകള്‍ പറ്റിയ ഒരുകെട്ടിടത്തിന്റെ ഉടമ ലോകമാധ്യമ രാജാവായ റുപെര്‍ട്ട് മര്‍ഡോക്കാണ്.

സ്‌കിര്‍ബാള്‍ വിന്‍ഡുകള്‍ എന്നറിയപ്പെടുന്ന ഈ കാറ്റുകള്‍ വരണ്ട സാന്റ് അന കാറ്റുകളാല്‍ ശക്തിപ്പെടുകയായിരുന്നു. ഇവിടുത്തെ വലിയ എസ്റ്റേറ്റായ ബെല്‍-എയര്‍ പ്രദേശത്തെ 150 ഏക്കറോളം കൃഷിയിടങ്ങളും താമസസ്ഥലങ്ങളുമാണ് കത്തി നശിച്ചിരിക്കുന്നത്. തീ കത്തിപ്പടരുന്ന പാതയിലുള്ളവയും മില്യണ്‍ കണക്കിന് ഡോളര്‍വിലവരുന്നതുമായ വീടുകളെ സംരക്ഷിക്കുന്നതിന് ഫയര്‍ഫൈറ്റര്‍മാര്‍ ജീവന്‍ പോലും പ ണയം വച്ചായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരു്‌നനത്. കടുത്ത കാട്ട് തീയെത്തുടര്‍ന്ന് സാന്റിയോഗോ ഫ്രീവേ ഇരു വശത്തേക്കും അടയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരുന്നും.

ഇന്നലെ വൈകുന്നേരം കാറ്റ് ശക്തമാുമെന്നായിരുന്നു പ്രതീക്ഷയെന്നാണ് ലോസ് ഏയ്ജല്‍സ് കൗണ്ടി ഫയര്‍ ചീഫായ ഡാറല്‍ ഒസ്ബി പ്രതികരിച്ചിരിക്കുന്നത്. ഇവിടെ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മോര്‍ഗ വിന്ററി വൈന്‍യാര്‍ഡുകള്‍, ബുധനാഴ് തീപിടിത്തത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിരുന്നു. ഈ കെട്ടിടത്തിന് പിടിച്ച തീ കെടുത്താന്‍ ഫയര്‍ ഫൈറ്റര്‍മാര്‍ ജീവന്‍ പണയം വച്ചിരിക്കുന്നുണ്ടായിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് പ്രശസ്തമായ ഗെറ്റി സെന്റര്‍ മ്യൂസിയം അടച്ചിട്ടിരിക്കുന്നു.

Other News in this category4malayalees Recommends