ഗള്‍ഫില്‍ ജോലിയുള്ള മകന് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം ; നാട്ടില്‍ നിന്ന് പൂജിച്ച ഏലസും തകിടും തപാലില്‍ അയച്ചു ; പ്രവാസിയ്ക്ക് കിട്ടിയ പണികിട്ടിയതിങ്ങനെ

ഗള്‍ഫില്‍ ജോലിയുള്ള മകന് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം ; നാട്ടില്‍ നിന്ന് പൂജിച്ച ഏലസും തകിടും തപാലില്‍ അയച്ചു ; പ്രവാസിയ്ക്ക് കിട്ടിയ പണികിട്ടിയതിങ്ങനെ
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ തനിക്ക് നല്ല സുഖമില്ലെന്ന് അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് അമ്മ ഏലസും തകിടും പൂജിച്ച് മകന് തപാലില്‍ അയച്ചുകൊടുക്കുകയായിരുന്നു.മകന്റെ ടെന്‍ഷന്‍ മാറാന്‍ ചെയ്തതാ മകന് പണിയായത് .നാട്ടിലെ മന്ത്രവാദിയില്‍ നിന്ന് ഏലസും തകിടും തുണികഷ്ണത്തില്‍ എഴുതി തയ്യാറാക്കിയ വസ്തുവുമാണ് അമ്മ തപാലില്‍ മകന് അയച്ചുകൊടുത്തത്.പൊതിയുടെ കനം കണ്ട് കസ്റ്റംസ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

തുറന്നു നോക്കിയ്‌പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് മകന് അയ്യായിരം ദിര്‍ഹം പിഴയും നാടുകടത്തലും ക്രിമിനല്‍ കോടതി വിധിച്ചു.തുടര്‍ന്ന് യുവാവ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.മതപണ്ഡിതരുടെ സന്നിധ്യത്തില്‍ വസ്തുക്കള്‍ പരിശോധിക്കാന്‍ കോടതി പ്രതിനിധിയെ അയച്ചു.അമ്മ അയച്ച വസ്തുക്കളില്‍ മറ്റ് ലക്ഷ്യമില്ലെന്ന് കോടതി പ്രതിനിധികള്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കുറ്റവിമുക്തനാക്കി.അത്തരം പ്രവര്‍ത്തികളും വസ്തുക്കളും രാജ്യത്ത് നിരോധിച്ചതാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഏഷ്യന്‍ വംശജനായ ഇയാള്‍ കോടതിയെ അറിയിച്ചു.

Other News in this category4malayalees Recommends