ഡാവിഞ്ചിയുടെ ചിത്രം വന്‍തുകയ്ക്ക് അബുദാബിയിലെ ലൂവ്രിലേക്ക്

ഡാവിഞ്ചിയുടെ ചിത്രം വന്‍തുകയ്ക്ക് അബുദാബിയിലെ ലൂവ്രിലേക്ക്
അബുദാബി: വിഖ്യാതചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രം അബുദാബി ലൂവ്ര് മ്യൂസിയത്തില്‍ എത്തിക്കുന്നു. ചിത്രം സ്വന്തമാക്കാന്‍ അബുദാബി വന്‍തുകയാണ് നല്‍കിയത്. 450 മില്യന്‍ യു.എസ്. ഡോളര്‍ (ഏകദേശം 1.65 ബില്യന്‍ ദിര്‍ഹം) നല്‍കിയാണ് ചിത്രം യു.എ.ഇ.യില്‍ എത്തിക്കുന്നത്.

ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന 'സാല്‍വേറ്റര്‍ മുന്‍ദി' എന്ന ഡാവിഞ്ചിയുടെ വിഖ്യാതമായ ചിത്രമാണ് ലൂവ്ര് മ്യൂസിയത്തില്‍ കൊണ്ടുവരുന്നത്. കറുത്ത പശ്ചാത്തലത്തില്‍ നീലവസ്ത്രം ധരിച്ച യേശുക്രിസ്തുവിന്റെ ചിത്രമാണിത്. ഒരു കൈയില്‍ സ്ഫടികഗോളവും പിടിച്ച് മറുകൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന രൂപമാണിത്. 500 വര്‍ഷത്തിലധികം പഴക്കമാണ് ഇതിന് കണക്കാക്കപ്പെടുന്നത്. നവംബര്‍ മാസം ന്യൂയോര്‍ക്കിലാണ് ചിത്രത്തിന്റെ ലേലം നടന്നത്.
Other News in this category4malayalees Recommends