അമേരിക്കയിലും നടക്കുന്നത് സ്ത്രീ വിവേചനത്തിന്റെ ഇന്ത്യന്‍ മാതൃക

അമേരിക്കയിലും നടക്കുന്നത് സ്ത്രീ വിവേചനത്തിന്റെ ഇന്ത്യന്‍ മാതൃക
വാഷിങ്ടണ്‍: അമേരിക്കയിലെ ഗ്വാട്ടിമാലയന്‍ സ്ത്രീ ആയിരിക്കുക അത്ര എളുപ്പമല്ല. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകൊലകള്‍ നടക്കുന്നത് ഈ ചെറിയ രാജ്യത്താണ്. ദിനംപ്രതി രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏത് രാജ്യത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അക്രമങ്ങള്‍ക്ക് കുറവില്ല. ഗ്വാട്ടിമാലയില്‍ ഇത് ക്രമാതീതവും. കൂടാതെ, ദാരിദ്ര്യം, നിരക്ഷരത, വര്‍ണവിവേചനം, എന്നിവയുടെ ഇരകളാണി നിരപരാധികള്‍. ഗ്രാമീണ പ്രദേശങ്ങളില്‍ 50 മുതല്‍ 90 ശതമാനം വരെ സ്ത്രീകള്‍ക്ക് വായിക്കാനോ എഴുതാനോ അറിയില്ല. മാത്രമല്ല, മൂന്നില്‍ ഒരാള്‍ക്ക് ആരോഗ്യക്ഷമതക്കുറവും വന്ധ്യതാ പ്രശ്‌നങ്ങളുമുണ്ട്.

സ്ത്രീകളുടെ നീതിക്കും സുരക്ഷയ്ക്കും വേണ്ടി ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരിതാപകരമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല, 98 ശതമാനം കുറ്റകൃത്യങ്ങളും കോടതിമുറികളില്‍ പോലും ചെല്ലുന്നില്ല.

സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങള്‍ക്ക് ഗ്വാട്ടിമാലയില്‍ ചരിത്രം പോലും സാക്ഷിയാണ്. 19601996 കാലങ്ങളില്‍ ഗ്വാട്ടിമാലയിലുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാലയളവിലത്രയും ഒരു ലക്ഷത്തോളം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇവരെ സൈനികര്‍ ലൈംഗീക അടിമകള്‍ ആക്കുകയും ചെയ്തു. ആ ആക്രമണത്തിന്റെ പാരമ്പര്യം ഇപ്പോഴും ഗ്വാട്ടിമാലയുടെ മണ്ണില്‍ അവശേഷിക്കുന്നു.

ഗ്വാട്ടിമാല നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറന്‍ സാന്‍ ജുവാന്‍ സാക്കടെപെക്വസ് എന്ന ചെറിയ സമൂഹത്തില്‍ ഒരു കൂട്ടം മായന്‍ സ്ത്രീകള്‍ ഇതിന് മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്.

പണ്ടുകാലങ്ങളില്‍ തങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ നേരിട്ടിരുന്ന അതേ അവസ്ഥയാണ് ഇന്നും നേരിടുന്നത് എന്ന് വ്യക്തമാക്കുന്നതിനുള്ള അവരുടെ ചെറിയ ശ്രമങ്ങള്‍ വസ്ത്രങ്ങളില്‍ നിഴലിക്കുന്നു. ഞങ്ങള്‍ ഒട്ടും മാറിയിട്ടില്ല എന്നുള്ളതറിയിക്കാന്‍, അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ തങ്ങളുടെ പരമ്പരാഗത വസ്ത്രധാരണമായ ഹുയ്പില്‍ ധരിക്കുന്നു.

അതിന്റെ ചുവടുപിടിച്ച അസോസിയേഷന്‍ ഗ്രൂപോ ഇന്റഗ്രല്‍ ഡി മുജ്രേഴ്‌സ് സാഞ്ചുവേരസും ഒപ്പമുണ്ട് (എജിഐഎംഎസ്). സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങള്‍ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസോസിയേഷന്‍ രൂപീകരിച്ചത്. 2001 ല്‍ 4 വനിതാ നേതാക്കള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഈ അസോസിയേഷനില്‍ ഇപ്പോള്‍ 65 സമുദായത്തില്‍ നിന്ന് 400 ല്‍ പ്പരം സ്ത്രീകള്‍ അംഗങ്ങളായിട്ടുണ്ട്. ഇവര്‍ കൗണ്‍സലിങ്, നിയമ സഹായം എന്നിവയിലൂടെ ഇരകളായവര്‍ക്ക് പിന്തുണയായെത്തുന്നു.
Other News in this category4malayalees Recommends