കലോത്സവത്തനിമയ്ക്ക് തിരി തെളിഞ്ഞു

കലോത്സവത്തനിമയ്ക്ക് തിരി തെളിഞ്ഞു
കുവൈറ്റ്: ചരിത്രത്തിലാദ്യമായി കുവൈറ്റില്‍ അരങ്ങേറുന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം കലോത്സവത്തനിമ 2017 നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഐ വി ശശി നഗറില്‍ പ്രൗഡ ഗംഭീര തുടക്കം. തനിമ കുവൈറ്റാണു യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി പി നാരായണന്‍, ജലീബ് അല്‍ ഷുയൂഖ് പോലീസ് മേധാവി കേണല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ദേയി എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ച് കൗമാര കലയുടെ മഹാമേള ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥി ഫ്രാങ്ക് പി തോമസ് മുഖ്യ പ്രഭാഷനം നടത്തി. തനിമ ജനറല്‍ കണ്‍വീനര്‍ ജേക്കബ് വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. കലോത്സവത്തനിമ 2017 ജനറല്‍ കണ്‍വീനര്‍ ജോണി കുന്നില്‍, ബഹറിന്‍ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് മാത്യൂ വര്‍ഗ്ഗീസ്, കലോത്സവത്തനിമ ജോയിന്റ് കണ്‍വീനര്‍മാരായ ബാബുജി ബത്തേരി, മേരി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് സുജാതന്‍

അനില്‍ അടൂര്‍, ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് കലോത്സവവേദികള്‍ സര്‍ഗ്ഗമികവിന്റെ അങ്കത്തട്ടുകളായി മാറി.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 20 ഇനങ്ങളില്‍ 21 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകളാണു ദേശീയ അംഗീകാരത്തിനായി മാറ്റുരയ്ക്കുന്നത്.

ഡോ എ പി ജെ അബ്ദുല്‍കലാം പേള്‍ ഓഫ് കുവൈറ്റ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിക്കുന്ന അന്തിമ മത്സര റൗണ്ടുകള്‍ നാളെ രാവിലെ ഒന്‍പതിനു ആരംഭിക്കും. വൈകുന്നേരം മൂന്നിനാണു സമാപനസമ്മേളനം.


Other News in this category4malayalees Recommends