അമേരിക്കന്‍ പൗരന്‍മാരോട് പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്; പാക്കിസ്ഥാനില്‍ പോയാല്‍ ഏത് നിമിഷവും ഭീകരാക്രമണത്തില്‍ വധിക്കപ്പെടാം; ഏഴ് മാസങ്ങള്‍ക്ക് ശേഷം പാക്ക് യാത്രകള്‍ക്ക് യുഎസ് മുന്നറിയിപ്പ്

അമേരിക്കന്‍ പൗരന്‍മാരോട് പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്; പാക്കിസ്ഥാനില്‍ പോയാല്‍ ഏത് നിമിഷവും ഭീകരാക്രമണത്തില്‍ വധിക്കപ്പെടാം; ഏഴ് മാസങ്ങള്‍ക്ക് ശേഷം പാക്ക് യാത്രകള്‍ക്ക് യുഎസ് മുന്നറിയിപ്പ്
അത്യാവശ്യമില്ലെങ്കില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് കടുത്ത നിര്‍ദേശമേകി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തി. പാക്കിസ്ഥാനിലുള്ളതും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ളതുമായ ഭീകരര്‍ രാജ്യത്തുടനീളം ഭീഷണി നിരന്തരം ഉയര്‍ത്തുന്നതാണ് ഇതിനുള്ള കാരണമായി യുഎസ് എടുത്ത് കാട്ടുന്നത്.പാക്കിസ്ഥാനില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്ക ഈ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇതേ തുടര്‍ന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്ക സ്വന്തം പൗരന്‍മാര്‍ക്ക് ഒരു യാത്രാമുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് പ്രകാരം അത്യാവശ്യമല്ലാത്ത പാക്കിസ്ഥാന്‍ യാത്രകളെല്ലാം ഒഴിവാക്കണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിന് മുമ്പ് മേയ് 22നായിരുന്നു ഇത്തരത്തിലുള്ള യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.മതതീവ്രവാദവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ഇരയായിക്കൊണ്ടിരിക്കുന്നത്.

ഗവണ്‍മന്റ് ഒഫീഷ്യലുകള്‍, ഹ്യൂമാനിറ്റേറിയന്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍, ട്രൈബല്‍ നേതാക്കന്‍മാര്‍, എന്‍ഫോഴ്‌സിമെന്റ് പഴ്‌സണലുകള്‍, ,സിവിലിന്‍മാര്‍ തുടങ്ങിയവര്‍ക്ക് നേരെയെല്ലാം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്നും അതിനിടയില്‍ പെട്ട്‌പോകുന്ന അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടേക്ക് പോകേണ്ടെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

Other News in this category4malayalees Recommends