യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത ; കാന്‍സര്‍ ബാധിതയായ കവന്‍ട്രി മലയാളി നഴ്‌സ് ജെറ്റ്‌സി ഒടുവില്‍ മരണത്തിന് കീഴടങ്ങി

യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത ; കാന്‍സര്‍ ബാധിതയായ കവന്‍ട്രി മലയാളി നഴ്‌സ് ജെറ്റ്‌സി ഒടുവില്‍ മരണത്തിന് കീഴടങ്ങി
കവന്‍ട്രി മലയാളികളെ ദുഖത്തിലാഴ്ത്തി വീണ്ടും മറ്റൊരു മരണം.ജെറ്റ്‌സി തോമസുകുട്ടിയാണ് മരിച്ചത്.ഏറെ കാലമായി കാന്‍സറിനോട് പൊരുതുകയായിരുന്നു ഈ നഴ്‌സ്.

വെള്ളിയാഴ്ച രാത്രി ക്രോയിഡോണില്‍ സക്കറിയ വര്‍ഗീസ് രക്താര്‍ബുധം ബാധിച്ച് മരണത്തിനു കീഴടങ്ങിയിരുന്നു.മണിക്കൂറുകള്‍ക്കകം മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തുകയായിരുന്നു.പുലര്‍ച്ചെ ഒന്നരയോടെയാണ് 45 കാരിയായ ജെറ്റ്‌സി മരണമടഞ്ഞത്.കോട്ടയം മൂഴൂര്‍ പുറമ്പോക്കത്തു തോമസ്‌കുട്ടിയാണ് ഭര്‍ത്താവ് .രോഗം മൂര്‍ച്ഛിച്ചതോടെ ഏതാനും കാലമായി ആശുപത്രിയിലായിരുന്നു ജെറ്റ്‌സി.ചികിത്സ കൊണ്ട് പ്രയോജനമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നാട്ടില്‍ നിന്ന് ജെറ്റ്‌സിയുടെ അമ്മ എത്തിയിരുന്നു.രോഗം വഷളായതോടെ സഹോദരിയും ആശ്വാസമായി എത്തി.

ആശുപത്രി അധികൃതര്‍ രോഗം മൂര്‍ച്ഛിച്ചതോടെ പാലിയേറ്റിവ് ചികിത്സ നിര്‍ദ്ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാന്‍ ജെറ്റ്‌സി താല്‍പര്യം കാണിക്കുകയായിരുന്നു.ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തു.മരണം നടന്ന ഉടന്‍ വൈദീകരും സുഹൃത്തുക്കളും വീട്ടിലെത്തി ആശ്വാസമേകാന്‍ പ്രാര്‍ത്ഥന നടത്തി.സംസ്‌കാരം സംബന്ധിച്ചുള്ള തീരുമാനം കുടുംബം ഉടന്‍ താരുമാനിക്കും.വിദ്യാര്‍ത്ഥികളായ ജെറ്റ്‌സണ്‍ തോമസ്,ടോണി തോമസ്,അനിറ്റ തോമസ് എന്നിവരാണ് മക്കള്‍ .


Other News in this category4malayalees Recommends