അമ്മയോടൊപ്പം ഉറങ്ങി കിടന്ന അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

അമ്മയോടൊപ്പം ഉറങ്ങി കിടന്ന അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

രാത്രി അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം തല്ലിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


വൈകിട്ട് ഒമ്പതോടെ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ രാവിലെ കാണാതായതിനെ തുടര്‍ന്നു അമ്മ അയല്‍വാസികളോടു തിരക്കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധു പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പോലീസ് മാനഭംഗം സ്ഥിരീകരിച്ചു. കുറ്റക്കാരനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.നിര്‍ഭയ കൊല്ലപ്പെട്ട് അഞ്ചു വര്‍ഷം തികയുന്നതിന് മുമ്പാണ് രാജ്യത്തെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം


Other News in this category



4malayalees Recommends