യുഎസും ജപ്പാനും ദക്ഷിണ കൊറിയയും ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ മിസൈല്‍ ട്രാക്കിംഗ് ഡ്രില്ലുകള്‍ നടത്തുന്നു; ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള നിര്‍ണായകമായ ഡ്രില്‍;പ്രകോപനപരമെന്ന് ഉത്തരകൊറിയ; കൊറിയന്‍ മേഖല പുകയുന്നു

യുഎസും ജപ്പാനും ദക്ഷിണ കൊറിയയും ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍  മിസൈല്‍ ട്രാക്കിംഗ് ഡ്രില്ലുകള്‍ നടത്തുന്നു; ബാലിസ്റ്റിക് മിസൈലുകളുമായി  ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള നിര്‍ണായകമായ ഡ്രില്‍;പ്രകോപനപരമെന്ന് ഉത്തരകൊറിയ; കൊറിയന്‍ മേഖല പുകയുന്നു
ഉത്തരകൊറിയന്‍ പ്രതിസന്ധി നാള്‍ക്ക് നാള്‍ വഷളായിക്കൊണ്ടിരിക്കവെ യുഎസും ജപ്പാനും ദക്ഷിണ കൊറിയയും ചേര്‍ന്ന് രണ്ട് ദിവസത്തെ മിസൈല്‍ ട്രാക്കിംഗ് ഡ്രില്ലുകള്‍ നാളെ നടത്തുന്നു. ജപ്പാന്റെ മാരിടൈം സെല്‍ഫ്-ഡിഫെന്‍സ് ഫോഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഡ്രില്‍ തികച്ചും പ്രകോപനപരമാണെന്നാണ് ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്യോന്‍ഗ്യാന്‍ഗ് പ്രതികരിച്ചിരിക്കുന്തന്. യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള വമ്പിച്ച സൈനിക പരിശീലനം ഇക്കഴിഞ്ഞ ആഴ്ചയാണ് സമാപിച്ചത്. ഇത് മേഖലയില്‍ ആണവയുദ്ധം ക്ഷണിച്ച് വരുത്തുന്നതാണെന്നുമായിരുന്നു പ്യോന്‍ഗ്യാന്‍ഗ് താക്കീതേകിയിരുന്നത്.

എന്നാല്‍ ഇത് തങ്ങള്‍ വര്‍ഷം തോറും നടത്തി വരുന്ന സൈനിക അഭ്യാസമാണെന്നായിരുന്ന യുഎസും ദക്ഷിണ കൊറിയയും ന്യായീകരിച്ചിരുന്നത്. യുഎന്നിന്റെ ഉപരോധവും അന്താരാഷ്ട്രസമൂഹത്തിന്റെ എതിര്‍പ്പുമുണ്ടായിട്ടും ഇവയെയെല്ലാം നിരാകരിച്ച് കൊണ്ട് ഉത്തരകൊറിയ ജപ്പാന് മേലെ കൂടി മിസൈലുകള്‍ നവംബര്‍ 29ന് അയച്ചിരുന്നു. ഇതിന് പുറമെ യുഎസില്‍ വരെ എത്താന്‍ കഴിവുള്ള ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നുവെന്നും പ്യോന്‍ഗ്യാന്‍ഗ് അടുത്തിടെ അവകാശവാദം പുറപ്പെടുവിച്ചിരുന്നു.

ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനായി യുഎസും, ദക്ഷിണകൊറിയയും ജപ്പാനും ചേര്‍ന്ന് നടത്തുന്ന ആറാമത് മിസൈല്‍ ട്രാക്കിംഗ് ഡ്രില്ലാണ് ഈ ആഴ്ച നടത്താന്‍ പോകുന്നതെന്നും ഡിഫെന്‍സ് ഫോഴ്‌സ് വ്യക്തമാക്കുന്നു. വിവാദപരമായ യുഎസ് ടെര്‍മിനല്‍ ഹൈ ആല്‍ട്ടിട്ട്യൂഡ് ഏരിയ ഡിഫെന്‍സ് സിസ്റ്റം അഥവാ താഡ് സിസ്റ്റം ഇതില്‍ ഭാഗഭാക്കാകുമോയെന്ന കാര്യം ഡിഫെന്‍സ് ഫോഴ്‌സ് വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ കൊറിയയില്‍ ഉള്ള താഡ് സിസ്റ്റത്തിനെതിരെ ചൈനയുടെ കടുത്ത എതിര്‍പ്പുണ്ട്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശക്തമായ റഡാര്‍ തങ്ങളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നാണ് ചൈന ആശങ്കപ്പെടുന്നത്.

Other News in this category4malayalees Recommends