റോഡരികില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ കെട്ട്: കുഞ്ഞിന്റെ മൃതദേഹമെന്ന് നാട്ടുകാര്‍, പോലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത്

റോഡരികില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ കെട്ട്: കുഞ്ഞിന്റെ മൃതദേഹമെന്ന് നാട്ടുകാര്‍, പോലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത്
റോഡരികിലെ കുറ്റിക്കാട്ടില്‍ വെള്ളത്തുണികെട്ട് കണ്ട നാട്ടുകാര്‍ ഓടികൂടി. ഈസ്റ്റ്‌കോഡൂര്‍ ചാഞ്ഞാല്‍ റോഡരികിലായിരുന്നു സംഭവം. പിഞ്ചു കുഞ്ഞിന്റെ മൃതദേഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസിനെ വിവരം അറിയിച്ചു. മൃതദേഹമാണെന്ന നിഗമനത്തില്‍ നാട്ടുകാരെയെല്ലാം സംഭവ സ്ഥലത്തുനിന്നും മാറ്റുകയും കാണപ്പെട്ട വെളളത്തുണിയില്‍ പൊതിഞ്ഞ രൂപത്തിനെ പൊതിഞ്ഞു വെക്കുകയും ചെയ്തു.

തുടര്‍ന്നു ഇന്ന് പുലര്‍ച്ചയോടെ തുണി അഴിച്ചുനോക്കിയപ്പോഴാണു പോലീസിനും അബദ്ധം മനസ്സിലായത്. അഴിച്ചു നോക്കിയപ്പോള്‍ അകത്ത്് വെള്ളരിക്കയും മറ്റു വസ്തുക്കളുമായിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.


മുസ്ലിംമതാചാര പ്രകാരം മൃതദേഹം മറവ്‌ചെയ്യുമ്പോള്‍ ചെയ്യേണ്ട രീതിയിലാണ് തുണികെട്ടിയിട്ടുള്ളതെതിനാലും സാധാരണ കുഞ്ഞുങ്ങളുടെ മൃതദേഹം പളളികളില്‍ എത്തുമ്പോള്‍ ഇതെ രീതിയില്‍ തയൊണെന്നും ഈസ്റ്റുകോഡൂര്‍ ജമാമസ്ജിദില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ നേതൃത്വം നല്‍കുന്ന ആളുകളും പോലീസിന് മൊഴി നല്‍കിയിരുന്നു.

Other News in this category4malayalees Recommends