വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സെറ്റില്‍ വച്ചാണ് ഉമയെ കണ്ടത് ; അകന്ന ബന്ധുവെന്ന് പറഞ്ഞതായി ഓര്‍ക്കുന്നു ..എന്നാല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആദിത്യന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സെറ്റില്‍ വച്ചാണ് ഉമയെ കണ്ടത് ; അകന്ന ബന്ധുവെന്ന് പറഞ്ഞതായി ഓര്‍ക്കുന്നു ..എന്നാല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആദിത്യന്‍
നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു.വിവാദത്തില്‍ ലക്ഷ്മി ശ്രീദേവിയുടെ സഹോദരനും സീരിയല്‍ നടനുമായ ആദിത്യനും പ്രതികരണവുമായി എത്തി.അനുജത്തിയെ പിന്തുണയ്ക്കുന്നു.വീഡിയോ മാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണി കോളുകള്‍ തനിക്ക് ലഭിച്ചെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ ആദിത്യന്‍ പറഞ്ഞു.വിഷയത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

ഉമ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കണം എന്നു തോന്നിയതു കൊണ്ടാണ് അതിന് തുനിഞ്ഞത്. തന്റെ അനുജത്തി ന്യൂസിലാന്‍ഡില്‍ വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. അവളുടെ വിവാഹത്തിന് എല്ലാ ബന്ധുക്കളും വന്നിരുന്നു. എന്നാല്‍, ഇവര്‍ അക്കൂട്ടത്തില്‍ ഉണ്ടായില്ലെന്നും ആദിത്യന്‍ പറയുന്നു. അവള്‍ക്ക് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ജയന്റെ അനുജന് മൂന്ന് മക്കളാണുള്ളത്. രണ്ടാണും ഒരു പെണ്ണും.കണ്ണന്‍, ആദിത്യന്‍, ലക്ഷ്മി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ലക്ഷ്മിയുടെ വീഡിയോ കണ്ട് ഉമ നായര്‍ തന്നെ വിളിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സെറ്റില്‍ വച്ചാണ് ഉമയെ കണ്ടത്. അന്ന് അകന്ന ബന്ധുവാണെന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വല്ല്യച്ഛനെന്ന് വിളിക്കാന്‍ മാത്രം അടുപ്പവും അവകാശവും ലക്ഷ്മിക്കും മക്കളായ തങ്ങള്‍ക്കും മാത്രമാണുള്ളതെന്നനും ആദിത്യന്‍ പറയുന്നു.

Other News in this category4malayalees Recommends