കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു ; മരിച്ചില്ലെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചു ; സ്വാതിയും രാജേഷും മെനഞ്ഞ തന്ത്രം പൊളിഞ്ഞു

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു ; മരിച്ചില്ലെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചു ; സ്വാതിയും രാജേഷും മെനഞ്ഞ തന്ത്രം പൊളിഞ്ഞു
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു.തെലുങ്കാനയിലാണ് സംഭവം.കൊലയ്ക്കും കൊലപാതകം ഒളിക്കാനും വലിയ പദ്ധതിയാണ് കാമുകി കാമുകന്മാര്‍ ഒരുക്കിയത് .

രണ്ടു വര്‍ഷം മുമ്പാണ് സുധാകരന്‍ സ്വാതിയെ വിവാഹം കഴിച്ചത്.മുമ്പേ കാമുകനായ രാജേഷുമായി അടുപ്പത്തിലായിരുന്നു.രാജേഷിനൊപ്പം താമസിക്കാന്‍ സ്വാതി ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു.നവംബര്‍ 22ന് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു.

സുധാകര്‍ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേല്‍പ്പിച്ചു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകരന്റേതു പോലെയാക്കാനായിരുന്നു നീക്കം.എന്നാല്‍ മുഖത്തിന് പൊള്ളലേറ്റ 'സുധാകറിന്റെ' പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ് പോലീസ് സഹായം തേടി. പോലീസ് അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി. രണ്ടുപേരെയും ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Other News in this category4malayalees Recommends