മത്സ്യ കന്യകാ രൂപത്തില്‍ ജനിച്ച കുഞ്ഞിന് മണിക്കൂറുകള്‍ മാത്രം ആയുസ് ; ഇന്ത്യയില്‍ ഇങ്ങനെ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞ്

മത്സ്യ കന്യകാ രൂപത്തില്‍ ജനിച്ച കുഞ്ഞിന് മണിക്കൂറുകള്‍ മാത്രം ആയുസ് ; ഇന്ത്യയില്‍ ഇങ്ങനെ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞ്
മത്സ്യ കന്യകയുടെ രൂപത്തില്‍ ജനിച്ച ആ കുഞ്ഞും മരണമടഞ്ഞു.ഒട്ടിപിടിച്ച കാലുകളുമായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞാണ് നാലു മണിക്കൂറിന് ശേഷം മരിച്ചത്.ശരീരത്തിന്റെ മുകള്‍ ഭാഗം സാധാരണ ശിശുക്കളുടേത് പോലെയാണ്.കാലുകള്‍ പാദം വരെ ഒട്ടിച്ചേര്‍ന്ന് മത്സ്യ കന്യകയുടെ ശരീരം പോലെ.പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല.

ചിത്തരഞ്ജന്‍ ദേവ സദന്‍ ആശുപത്രിയില്‍ കഴിഞ്ഞ ആറിനായിരുന്നു അപൂര്‍വ്വ ശിശുവിന്റെ ജനനം.അമ്മ മുസ്‌കാര ബീബിക്ക് 23 വയസ്സാണ് പ്രായം.കൂലിപണിയെടുത്ത് കഴിയുന്ന പാവപ്പെട്ട കുടുംബം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകാനോ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് ഉള്‍പ്പെടെ ഒന്നും ചെയ്യാനോ ഉള്ള സാമ്പത്തിക ചുറ്റുപാടിലായിരുന്നില്ല.ഇത്തരത്തില്‍ വളര്‍ച്ചയെത്താത്ത ആന്തരിക അവയവങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങള്‍ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യാറുള്ളത്. മത്സ്യ കന്യക ശിശുക്കള്‍ എന്നു വിളിപ്പേരുള്ള ഇത്തരം കുഞ്ഞുങ്ങളില്‍ ലോകത്തെ അഞ്ചാമത്തെ കുട്ടിയാണിത് .ഇന്ത്യയില്‍ രണ്ടാമത്തേതും.2016 ല്‍ യുപിയില്‍ ജനിച്ച കുഞ്ഞിന് പത്തുമിനിറ്റ് മാത്രമേ ആയുസ്സുള്ളൂ.

Other News in this category4malayalees Recommends