ഈ കുരുന്നുകള്‍ എന്തു പാപം ചെയ്തു: ഇരുമുടിക്കെട്ടേന്തി കാല്‍നടയായി പോകുന്ന കുരുന്നുകളെക്കുറിച്ച് സിപിഐഎം നേതാവ് പറയുന്നതിങ്ങനെ

ഈ കുരുന്നുകള്‍ എന്തു പാപം ചെയ്തു: ഇരുമുടിക്കെട്ടേന്തി കാല്‍നടയായി പോകുന്ന കുരുന്നുകളെക്കുറിച്ച് സിപിഐഎം നേതാവ് പറയുന്നതിങ്ങനെ
ശബരിമല: ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്കുപോകുന്ന കുരുന്നുകളെക്കുറിച്ചുള്ള സിപിഐഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു. ആരു ചെയ്ത പാപം തീര്‍ക്കാനാണാവോ എന്നാണ് ദിവ്യ ചോദിക്കുന്നത്.

കാസര്‍ഗോഡു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ട് കുരുന്നുകള്‍ ശബരിമലയിലേക്ക് പോകുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ദിവ്യ പോസ്റ്റിട്ടിരിക്കുന്നത്. ഈ കാഴ്ച വേദനിപ്പിക്കുന്നുവെന്ന് ദിവ്യ പറയുന്നു. പോസ്റ്റ് വായിക്കാം...


എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസര്‍ഗോഡു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ട് കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്‌നപാദരായി ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍. ആരു ചെയ്ത പാപം തീര്‍ക്കാനാണാവോ ' എന്നാണ് ദിവ്യയുടെ ചോദ്യം.

പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാലപീഡനത്തിന് കേസെടുക്കണം എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്‌ബോള്‍ വിശ്വാസത്തെ അതിന്റെ വഴിക്ക് വിടൂ എന്ന് മറ്റു ചിലര്‍.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ടി പി ചന്ദ്രശേഖരന്‍ വധക്കേസും സിപിഐ എം നേതാക്കളുടെ ശബരിമല യാത്രയുമെല്ലാം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പല കമന്റുകളും. നേതാക്കളുടെ ശബരിമല യാത്ര വിവാദമായതിന് പിന്നാലെയാണ് ദിവ്യയുടെ പോസ്റ്റും ചര്‍ച്ചയാവുന്നത്.


Other News in this category4malayalees Recommends