റോഡ് ഷോയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലെന്ത് വെള്ളത്തിലൂടെയെത്തും ; ഗുജറാത്തില്‍ മോദി സീ പ്ലെയ്‌നിലൂടെ കൊട്ടിക്കലാശത്തിനെത്തും

റോഡ് ഷോയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലെന്ത് വെള്ളത്തിലൂടെയെത്തും ; ഗുജറാത്തില്‍ മോദി സീ പ്ലെയ്‌നിലൂടെ കൊട്ടിക്കലാശത്തിനെത്തും
റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്‍ പ്രധാനമന്ത്രി മോദി എത്തുന്നത് സീ പ്ലെയ്‌നില്‍.അഹമ്മദാബാദില്‍ നിന്ന് സബര്‍മതി നദിയില്‍ കൂടി മെഹ്‌സാനയിലെ ദറോയ് ഡാം വരെ ജല വിമാന യാത്രയില്‍ പങ്കെടുത്ത് റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയാണ് മോദി.

അഹമ്മദാബാദില്‍ റോഡ് ഷോയിലൂടെ പ്രചരണം അവസാനിപ്പിക്കാന്‍ ബിജെപി അനുവാദം തേടിയതെങ്കിലും നിഷേധിച്ചിരുന്നു.തുടര്‍ന്നാണ് യാത്ര സീ പ്ലെയ്‌നിലാക്കിയത് .ചരിത്രത്തിലാദ്യമായി സബര്‍മതിയില്‍ ജലവിമാനമിറങ്ങും.അതില്‍ ദാറോയ് ഡാമിലിറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തായിരിക്കും മടക്കം.പരിപാടിയില്‍ പങ്കെടുത്ത ശേഷം സീ പ്ലെയ്‌നില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.മോദിയും രാഹുലിനും റോഡ്‌ഷോ വിലക്കേര്‍പ്പെടുത്തിരുന്നു.ഇതിനാലാണ് വരവ് വെള്ളത്തിലൂടെയാക്കാന്‍ ബിജെപി തീരുമാനിച്ചത് .

Other News in this category4malayalees Recommends