പാപ്പരാസികളുടെ വാ അടപ്പിച്ച് അവര്‍ ഒന്നായി: വിരാട്-അനുഷ്‌ക വിവാഹ ഫോട്ടോസും വീഡിയോയും കാണാം

പാപ്പരാസികളുടെ വാ അടപ്പിച്ച് അവര്‍ ഒന്നായി: വിരാട്-അനുഷ്‌ക വിവാഹ ഫോട്ടോസും വീഡിയോയും കാണാം
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ഉത്തരം നല്‍കി അവര്‍ ഒന്നായി. പ്രണയ ജീവിതത്തിനിടയില്‍ പല അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും വിരാട് കോഹ്ലിയും അനുഷ്‌കയും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ പ്രണയം അത്രയും ദൃഢമായിരുന്നു. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വെച്ച് വിരാട് അനുഷ്‌കയുടെ കഴുത്തില്‍ മിന്നുകെട്ടി.


ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കോഹ്ലി രാത്രി ഒന്‍പതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും നന്ദി. ഇനിയീ പ്രണയയാത്രയില്‍ ഞങ്ങളൊന്നിച്ച്.

പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി.


2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പാഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. അനൂഷ്‌കയുടെ കുടുംബഗുരു മഹാരാജ് അനന്ത് ബാബയും ചടങ്ങിനായി ഇറ്റലിയില്‍ എത്തിയിരുന്നു. കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ശര്‍മ ചടങ്ങില്‍ പങ്കെടുത്തതായാണ് അറിയുന്നത്.ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.


പഞ്ചാബി ശൈലിയില്‍ അലങ്കരിച്ച റിസോര്‍ട്ടില്‍, ഭാംഗ്ര നൃത്തമുണ്ടായിരുന്നു. ഈ മാസം 8 ന് അനൂഷ്‌ക മാതാപിതാക്കള്‍ക്കും, സഹോദരനുമൊപ്പം ഇറ്റലിക്ക് വിമാനം കയറിയതോടടെ തന്നെ വിവാഹവാര്‍ത്തകള്‍ പരന്നിരുന്നു. ഈ മാസം 12 നാണ് താരവിവാഹമൈന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


Other News in this category4malayalees Recommends