പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ നിര്‍ണായക കോടതി വിധി വന്നതിനുപിന്നാലെ ജിഷയുടെ അമ്മയുടെ പ്രതികരണമിങ്ങനെ. അമിറുല്‍ ഇസ്ലാമിനെ തൂക്കികൊല്ലണമെന്നാണ് രാജേശ്വരിയുടെ ആവശ്യം. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവര്ക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.
ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.