അമിറുല്‍ ഇസ്ലാം നിരപരാധിയാണ്: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഡ്വ.ആളൂര്‍

അമിറുല്‍ ഇസ്ലാം നിരപരാധിയാണ്: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഡ്വ.ആളൂര്‍
കൊച്ചി: ജിഷ വധക്കേസില്‍ അമിറുല്‍ ഇസ്ലാം നിരപരാധിയാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍. ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് കോടതി വിധിയെ താന്‍ കാണുന്നത്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു.

പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാര്‍ഹനായത്. കുറ്റക്കാരനെന്ന് തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ വാദിക്കുമെന്നും അഡ്വ.ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.Other News in this category4malayalees Recommends