മോദി തന്നെ പോലെ കറുത്തതായിരുന്നു ; സൗന്ദര്യം കൂട്ടാന്‍ ദിവസവും നാലു ലക്ഷത്തിന്റെ കൂണാണ് മോദി കഴിക്കുന്നതെന്ന് അല്‍പേഷ് താക്കൂര്‍ !

മോദി തന്നെ പോലെ കറുത്തതായിരുന്നു ; സൗന്ദര്യം കൂട്ടാന്‍ ദിവസവും നാലു ലക്ഷത്തിന്റെ കൂണാണ് മോദി കഴിക്കുന്നതെന്ന് അല്‍പേഷ് താക്കൂര്‍ !
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ കൂണ്‍ കഴിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. മോദി തന്നെപ്പോലെ കറുത്തിട്ടായിരുന്നെന്നും ഇറക്കുമതി ചെയ്ത വിലപ്പിടിച്ച കൂണ്‍ കഴിച്ചാണ് മോദി സൗന്ദര്യം വര്‍ധിപ്പിച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് അല്‍പേഷ് മോദിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 'ഒരു ദിവസം മോദി കഴിക്കുന്നത് 80000 രൂപ വിലമതിക്കുന്ന കൂണാണ്. പ്രതിദിനം തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് മോദി ഭക്ഷിക്കുക. ഫലത്തില്‍ നാലുലക്ഷം രൂപയാണ് കൂണിന് മാത്രമായി മോദി ചെലവഴിക്കുന്നത്.' അല്‍പേഷ് പറഞ്ഞു.

മോദിയുടെ 35 വര്‍ഷം മുന്‍പുള്ള ചിത്രം കാണിച്ചാണ് അല്‍പേഷ് താക്കൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. രാധ്‌നാപുര്‍ മണ്ഡലത്തിലെ റാലിയില്‍ സംസാരിക്കവേയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍. സാധാരണ ജനങ്ങള്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്തതാണ് മോദി ചിലവഴിക്കുന്ന തുകയെന്നു പറഞ്ഞ നേതാവ് ആ പാര്‍ട്ടിയിലെ അഴിമതിയുടെ തോത് എത്രയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നെന്നും പറഞ്ഞു.അല്‍പേഷ് താക്കൂര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുകയാണ്.

Other News in this category4malayalees Recommends