യൂബര്‍ കാനഡയില്‍ നിന്നുള്ള ഡാറ്റ ചോര്‍ച്ച; 815,000 കനേഡിയന്‍മാരെ ബാധിക്കുമെന്ന് സമ്മതിച്ച് കമ്പനി; ത്വരിതഗതിയിലുള്ള ഔപചാരിക അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ പ്രൈവസി കമ്മീഷണര്‍;ചോര്‍ന്നിരിക്കുന്നത് റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും അക്കൗണ്ട് വിവരങ്ങള്‍

യൂബര്‍ കാനഡയില്‍ നിന്നുള്ള ഡാറ്റ ചോര്‍ച്ച; 815,000 കനേഡിയന്‍മാരെ ബാധിക്കുമെന്ന് സമ്മതിച്ച് കമ്പനി; ത്വരിതഗതിയിലുള്ള ഔപചാരിക അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ പ്രൈവസി കമ്മീഷണര്‍;ചോര്‍ന്നിരിക്കുന്നത് റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും അക്കൗണ്ട് വിവരങ്ങള്‍
യൂബറില്‍ നിന്നും അടുത്തിടെയുണ്ടായ ഡാറ്റ ചോര്‍ച്ച 815,000 കനേഡിയന്‍മാരെ ബാധിക്കുമെന്ന് സമ്മതിച്ച് സാക്ഷാല്‍ യൂബര്‍ തന്നെ രംഗത്തെത്തി. യൂബറില്‍ സഞ്ചരിക്കുന്നവരുടെയും ഡ്രൈവര്‍മാരുടെയും നിര്‍ണായകമായ വിവരങ്ങളാണ് വന്‍ തോതില്‍ ഹാക്കിംഗിലൂടെ ചോര്‍ന്നിരിക്കുന്നത്. ഈ ഡാറ്റ ഹാക്കിംഗിനെ കുറിച്ച് ത്വരിതഗതിയിലുള്ള ഒരു ഔപചാരിക അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ പ്രൈവസി കമ്മീഷണര്‍ പറഞ്ഞ അതേ ദിവസം തന്നെയാണ് ഡാറ്റാ ചോര്‍ച്ച എത്രത്തോളം ഗുരുതരമാണെന്ന് സമ്മതിച്ച് യൂബര്‍ രംഗത്തെത്തിയിരിക്കുന്നതെന്നതും നിര്‍ണായകമാണ്.

2016 മുതല്‍ ആഗോള വ്യാപകമായി 57 മില്യണ്‍ യൂബര്‍ അക്കൗണ്ടുകള്‍ ചോര്‍ന്നുവെന്നാണ് ഫെഡറല്‍ പ്രൈവസി കമ്മീഷണര്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി കസ്റ്റമര്‍മാരുടെയും ഡ്രൈവര്‍മാരുടെയും പേരുകളും ഇമെയില്‍ വിലാസങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറുകളും അക്കൗണ്ടുകളില്‍ നിന്ന് ചോര്‍ന്നിരിക്കുന്നുവെന്നാണ് യുബര്‍ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ എന്നാല്‍ ഇതിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, അല്ലെങ്കില്‍ ജനനതിയതി എന്നിവ എവിടെ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യൂബര്‍ വ്യക്തമാക്കുന്നു.

കമ്മീഷണറുടെ അന്വേഷണവുമായി സഹകരിക്കുമെന്നാണ് യൂബര്‍ കാനഡ വക്താവായ ജീന്‍ ക്രിസ്റ്റോഫ് ഡി ലെ റ്യൂ വെളിപ്പെടുത്തുന്നത്. റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സ്വകാര്യത യൂബറിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണെന്നും അതിനാല്‍ പ്രൈവസി കമ്മീഷണറുടെ അന്വേഷണത്തോട് പരമാവധി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ഔപചാരിക അന്വേഷണം വേഗത്തിലാക്കുന്നതിനായി ഇക്കാര്യം യുകെ, യുഎസ് എന്നിവിടങ്ങളിലെ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹാക്കിംഗ് എങ്ങനെ സംഭവിച്ചുവെന്നും ഇത് കാനഡക്കാരെ എത്രത്തോളം ബാധിക്കുമെന്നും ഒരു റിപ്പോര്‍ട്ട് യൂബര്‍ ഫയല്‍ തുടക്കത്തില്‍ ഫയല്‍ ചെയ്യണമെന്ന് കമ്മീഷണര്‍ യൂബറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends