വ്യഭിചരിക്കുന്നവരും സ്വയം ഭോഗം ചെയ്യുന്നവരുമാണ് പ്രവാസികളെന്ന് ; മന്ദബുദ്ധികളായ കുട്ടികള്‍ ജനിക്കുന്നത് അതുകൊണ്ടെന്ന് ; പ്രവാസികളെ അപമാനിച്ച് വൈദീകനായ ഡൊമിനിക് വ്‌ളാമ്‌നാല്‍

വ്യഭിചരിക്കുന്നവരും സ്വയം ഭോഗം ചെയ്യുന്നവരുമാണ് പ്രവാസികളെന്ന് ; മന്ദബുദ്ധികളായ കുട്ടികള്‍ ജനിക്കുന്നത് അതുകൊണ്ടെന്ന് ; പ്രവാസികളെ അപമാനിച്ച് വൈദീകനായ ഡൊമിനിക് വ്‌ളാമ്‌നാല്‍
ഒരു വൈദീകന്‍ പ്രവാസികളെ ഇത്ര അധിക്ഷേപിച്ച് സംസാരിക്കുന്നത് ഇതാദ്യമായിരിക്കും.വാക്കുകളെല്ലാം പോഴത്തരങ്ങളാണ് .സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് വൈദീകന്റെ മണ്ടത്തരങ്ങള്‍ .

അയര്‍ലന്റില്‍ ധ്യാനത്തിനു പോയപ്പോള്‍ നൂറു കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കള്‍ക്ക് എന്നും അയര്‍ലന്റിലാണ് ഏറ്റവും അധികം മലയാളികള്‍ക്ക് മന്ദബുദ്ധി കുട്ടികള്‍ ജനിക്കുന്നതെന്നുമാണ് മലയാളി വൈദീകന്റെ കണ്ടെത്തല്‍. അടുത്തത് യു.കെയില്‍. കാനഡയിലും, ദുബൈയിലും, അമേരിക്കയിലും ധാരാളം ഇത്തരക്കാര്‍ മലയാളികളേ കണ്ടതായും വൈദീകന്‍ പറയുന്നു.റോബിന്‍ അച്ഛന്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി .ഇദ്ദേഹം ദൈവ വചനത്തെ കൊണ്ട് ഒരു സമൂഹത്ത് കൊന്നു തള്ളുന്നു .അപമാനിക്കുന്നു .ഇത്തരം വിഡ്ഢികളായ ചെകുത്താന്റെ വചനം പ്രസംഗിക്കുന്നവരെ അയര്‍ലന്റിലെ യൂറോപ്പിലും എത്തിക്കുന്ന പ്രവാസികള്‍ പണം കൊടുത്ത് ദുഷിപ്പ് ഇരന്നു വാങ്ങുന്നു.

മദ്യം കഴിക്കുന്നവരുടെ വിവാഹ ജീവിതം ആദ്യ രാത്രി തന്നെ പൊട്ടി തകരണം എന്നാണ് മറ്റൊരു ആവശ്യം. മദ്യം നല്‍കുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവര്‍ റോഡില്‍ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും അച്ചന്‍ പറയുന്നു. . മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങള്‍ എല്ലാം ആദ്യരാത്രിയില്‍ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കുന്നതായി അച്ചന്‍ പറയുന്നു. തീര്‍ന്നില്ല അച്ചന്റെ പ്രാര്‍ത്ഥന . മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ നശിച്ചു പോകണം. ഈ തലമുറയില്‍ മന്ദബുദ്ധികളായ കുഞ്ഞുങ്ങള്‍ നിരവധിയാണ്.സ്വയംഭോഗം ചെയ്താല്‍ കുട്ടികള്‍ മന്ദബുദ്ധികളാകുമെന്നും, മദ്യപിക്കുന്നവരുടെ കുട്ടികള്‍ക്കും ഇതേ അവസ്ഥ തന്നയാണ് കാത്തിരിക്കുന്നതെന്നുമടക്കം ശാസ്ത്ര ലോകത്തെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തുകയാണ് ധ്യാന പ്രസംഗകനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാ.ഡൊമിനിക്ക് വളനാമനാല്‍. അദ്ദേഹം നടത്തിയ വിഡ്ഢിത്തര്ങ്ങള്‍ നിറഞ്ഞ ധ്യാന പ്രസംഗം വൈറലാകുകയാണ്.

ഈ വൈദീകന്‍ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികള്‍. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേര്‍. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികള്‍ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികള്‍ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാന്‍ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കള്‍ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോള്‍ അവരുടെ കുട്ടികളാണ് മന്ദബുദ്ധികള്‍ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കള്‍ക്കും യുവതികള്‍ക്കും മൃഗ ജീവിതമാണ്. അവര്‍ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങള്‍ എന്നാണ് വൈദീകന്റെ കണ്ടെത്തില്‍.

പ്രവാസികളേയും ബുദ്ധിപ്രശ്‌നമുള്ള കുട്ടികളേയും അപമാനിക്കുന്ന വൈദീകനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത് .കടുത്ത നടപടി വേണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.Other News in this category4malayalees Recommends