വേദനയോടെ തന്നെ അമ്മയേയും ഭാര്യയേയും രണ്ടുമക്കളേയും കഴുത്തറത്തു ; കരച്ചിലില്‍ നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും സ്വന്തം കഴുത്തുമുറിച്ച വ്യവസായിയെ നാട്ടുകാര്‍ രക്ഷിച്ചു

വേദനയോടെ തന്നെ അമ്മയേയും ഭാര്യയേയും രണ്ടുമക്കളേയും കഴുത്തറത്തു ; കരച്ചിലില്‍ നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും സ്വന്തം കഴുത്തുമുറിച്ച വ്യവസായിയെ നാട്ടുകാര്‍ രക്ഷിച്ചു
രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ചെന്നൈ പല്ലാവരത്താണ് സംഭവം.ദാമോദരന്‍ എന്ന സംരംഭകനാണ് അമ്മയേയും ഭാര്യയേയും രണ്ടു മക്കളേയും കൊല ചെയ്തത് .കഴുത്തു മുറിച്ച് മരിക്കാന്‍ ശ്രമിച്ച ഇയാള്‍ അപകട നില തരണം ചെയ്തു.

അമ്മ സരസ്വതി,ഭാര്യ ദീപ,മകന്‍ റോഷന്‍,മകള്‍ മീനാക്ഷി എന്നിവരെ കൊലപ്പെടുത്തിയ ശേഷം അതേ കത്തി ഉപയോഗിച്ച് സ്വയം മരിക്കാനും ശ്രമിച്ചു.കൂട്ടകരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും കുടുംബത്തിലെ നാലു പേര്‍ മരിച്ചിരുന്നു.ദാമോദരന് ജീവനുണ്ടെന്നറിഞ്ഞ് ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു.പോലീസ് ഇയാള്‍ക്കെതിരെ കൂട്ടകൊലപാതകത്തിന് കേസെടുത്തു.

Other News in this category4malayalees Recommends