അമ്മയേയും കാമുകനേയും കണ്ട ആറു വയസ്സുകാരി അച്ഛനോട് അവിഹിതത്തിന്റെ കാര്യം പറയുമെന്ന ഭയം ; അമ്മ കൈപിടിച്ചുകൊടുത്തു ; കാമുകന്‍ കഴുത്തറത്തു കൊലപ്പെടുത്തി

അമ്മയേയും കാമുകനേയും കണ്ട ആറു വയസ്സുകാരി അച്ഛനോട് അവിഹിതത്തിന്റെ കാര്യം പറയുമെന്ന ഭയം ; അമ്മ കൈപിടിച്ചുകൊടുത്തു ; കാമുകന്‍ കഴുത്തറത്തു കൊലപ്പെടുത്തി
സ്വന്തം കുഞ്ഞിനോട് പോലും മമതയില്ലാത്ത അമ്മ. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനായി ആറുവയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.കേസില്‍ പ്രതികളായ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും ഒരുമിച്ച് കണ്ട കുട്ടി ഇക്കാര്യം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞു.ഇവരുടെ അവിഹിത ബന്ധം ഭര്‍ത്താവറിയുമെന്ന ആശങ്കയാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത് .

ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് കഴുത്തറുത്തത്. അമ്മ ഇരുകൈകളും പിടിച്ച് വെച്ച് കാമുകനെ സഹായിച്ചു.കൊലപ്പെട്ട ആറ് വയസ്സുകാരിക്ക് പുറമെ നാലും, രണ്ടും വയസ്സുള്ള മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട് .Other News in this category4malayalees Recommends