എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018' ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു ; ഇത്തവണ വനിതകള്‍ക്കും വിവിധ മത്സരങ്ങള്‍

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018' ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു ; ഇത്തവണ വനിതകള്‍ക്കും വിവിധ മത്സരങ്ങള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018' ലേക്കുള്ള ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കള്‍ച്ചറല്‍ ഫോറം ഭാഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന മത്സരം നാല് വിഭാഗങ്ങളിലായാണ് നടക്കുക.


ഗ്രൂപ്പ് എ: 20 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍, ഗ്രൂപ്പ് ബി: 30 വയസ്സിന് മുകളിലുള്ളവര്‍, ഗ്രൂപ്പ് സി: വെട്രന്‍സ് ഗ്രൂപ്പ്, ഗ്രൂപ്പ് ഡി: വനിത എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മല്‍സരം. 20 വയസ്സിന് മുകളിലുള്ള വനിതകള്‍ക്കാണ് മല്‍സരങ്ങളില്‍ പങ്കെടുക്കാവുന്നത്.

ഗ്രൂപ്പ് എ വിഭാഗത്തില്‍ ഓട്ടം 100, 200, 1500 മീറ്റര്‍, 4×100 മീറ്റര്‍ റിലെ, ലോങ്ങ്ജംബ്, ഹൈജംബ്, നീന്തല്‍ 50 മീറ്റര്‍ ഫ്രീസ്റ്റയില്‍, നീന്തല്‍ 4×50 മീറ്റര്‍ റിലെ എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 100, 200, 800 മീറ്റര്‍ ഓട്ടം, 4×100 മീറ്റര്‍ റിലെ, ജാവലിന്‍, ഷോട്പുട്ട്, നീന്തല്‍: 50 മീറ്റര്‍ ഫ്രീസ്റ്റയില്‍, 4×50 മീറ്റര്‍ റിലെ എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. ഗ്രൂപ്പ് സി വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ ഫ്രീസ്റ്റയില്‍ നീന്തല്‍ എന്നിവയും വനിതകള്‍ക്കായി (ഗ്രൂപ്പ് ഡി) 100 മീറ്റര്‍ ഓട്ടം, 4×100 മീറ്റര്‍ റിലെ, ലോങ്ങ്ജംബ്, കമ്പവലി, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.

വോളീബോള്‍, ബാഡ്മിന്റണ്‍ (ഡബിള്‍സ്), കമ്പവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും 'എക്‌സ്പാന്റ് സ്‌പോട്ടീവി'ന്റെ ഭാഗമായി നടക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഖത്തര്‍ ഐഡി നിര്‍ബന്ധമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 66931871, 33630616 എന്നീ നമ്പറുകളിലോ expatssportev@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

കഴിഞ്ഞ വര്‍ഷം ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്, വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്, ഹമദ് അക്വാറ്റിക് സെന്റര്‍ എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്.

Other News in this category4malayalees Recommends