ഖത്തര്‍ ദേശീയ ദിനം : വേറിട്ട പരിപാടികളുമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം ആഘോഷം.

ഖത്തര്‍  ദേശീയ ദിനം : വേറിട്ട പരിപാടികളുമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം ആഘോഷം.

ദോഹ : ഖത്തര്‍ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഖത്തര്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് ഹമദ് മെഡിക്കല്‍ സിറ്റിയിലെ ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്സ്റ്റിട്യൂട്ടില്‍ വെച്ചു നടക്കുന്ന 'രോഗികളോടൊപ്പം സഹവാസവും ആഘോഷവുമാണ്' പരിപാടി. എല്ലാ പൗരന്മാര്‍ക്കും ആസ്വദിക്കാവുന്ന വിധം ദോഹയിലെ വിവിധ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മാജിക് ഷോ, വാദ്യമേളങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഖത്തറിലെയും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.



അന്നേ ദിവസം മിനിസ്ട്രി ഓഫ് ഇന്റീരിയറുമായി സഹകരിച്ച് ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന ദേശീയ ദിന പരിപാടികളില്‍ വൈവിധ്യമാര്‍ന്ന പരേഡും കലാപരിപാടികളുമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറവും പങ്ക് ചേരും. സ്ത്രീകളും കുട്ടികളുമടക്കം അണിനിരക്കുന്ന പ്രത്യേക പരേഡ് ജീവിക്കുന്ന നാടിനോടുള്ള പ്രവാസി ജനതയുടെ മുഴുവന്‍ സ്‌നേഹവും വിളംബരം ചെയ്യുന്ന ഒന്നായിരിക്കും.


ആലോചന യോഗത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ആയി അനീസ് മാളയെ തിരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി മജീദലി പരിപാടികള്‍ വിശദീകരിച്ചു. മുഹമ്മദ് റാഫി, റഷീദ് അഹമ്മദ്, തോമസ് സക്കറിയ, ശശിധര പണിക്കര്‍, നൂര്‍ജഹാന്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.


വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും വ്യത്യസ്!തമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.



Other News in this category



4malayalees Recommends