കുവൈറ്റ് വയനാട് അസോസിയേഷന്‍ സോണ്‍ 2 'അയല്‍സംഗമം 2017' അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു

കുവൈറ്റ് വയനാട് അസോസിയേഷന്‍ സോണ്‍ 2 'അയല്‍സംഗമം 2017' അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു
കുവൈറ്റ് വയനാട് അസോസിയേഷന്‍ സോണ്‍ 2 'അയല്‍സംഗമം 2017' അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.

പ്രോഗ്രാമിലേക്ക് കടന്നു വന്ന എല്ലാവര്‍ക്കും ശ്രീ ജാബിര്‍ സി എ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ ജലീല്‍ വാരാമ്പറ്റ ഉത്ഘാടനം നിര്‍വഹിച്ചു. ശ്രീ ധര്‍മ്മരാജ് മടപ്പള്ളിയുടെ വയനാട് പശ്ചാത്തലത്തില്‍ എഴുതിയ 'കാപ്പി ' എന്ന നോവല്‍ അഡ്വൈസറി ബോര്‍ഡ് അംഗം ശ്രീ മുബാറക്ക് കമ്പ്രത്ത് പരിചയപ്പെടുത്തി. ശ്രീ ധര്‍മ്മരാജിനെ കുവൈറ്റ് വയനാട് അസോസിയേഷന് വേണ്ടി പ്രസിഡന്റ് മെമെന്റോ നല്‍കി ആദരിച്ചു.നന്മ പ്രസിഡന്റ് ശ്രീ സലീം അവതരിപ്പിച്ച മാജിക് ഷോയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഗെയിമുകളും അയല്‍സംഗമത്തിനു മാറ്റുകൂട്ടി.ശ്രീ സലീമിന് ചാരിറ്റി കണ്‍വീനര്‍ ശ്രീമതി സിന്ധു അജേഷ് മെമെന്റോ നല്‍കി ആദരിച്ചു. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കുകയുണ്ടായി. അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ഈ പരിപാടിയുടെ പ്രത്യകതയായിരുന്നു.

ശ്രീ ജിജില്‍ മാത്യു പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു. ശ്രീ ഷിബു സി മാത്യു ഏവര്‍ക്കും നന്ദി അറിയിച്ചു.

അസോസിയേഷന്റെ മറ്റ് സോണുകളിലും ഇത് പോലുള്ള സംഗമങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതായിരിക്കും


Other News in this category4malayalees Recommends