കനേഡിയന്‍ മാധ്യമം നടത്തുന്ന ഗുജറാത്ത് ഇലക്ഷന്‍ പ്രവചന മത്സരത്തിനു ഗംഭീര സ്വീകരണം

കനേഡിയന്‍ മാധ്യമം നടത്തുന്ന ഗുജറാത്ത്  ഇലക്ഷന്‍ പ്രവചന മത്സരത്തിനു ഗംഭീര സ്വീകരണം

കാനഡ: കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം മാഗസിന്‍ നടത്തുന്ന ഗുജറാത്ത് ഇലക്ഷന്‍ പ്രവചന മത്സരത്തിനു ഗംഭീര സ്വീകരണം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉള്ളവര്‍ ഉറ്റു നോക്കുന്ന ഗുജറാത്ത് തെരഞ്ഞുടുപ്പ് ഇന്ത്യയുടെ ഭരണത്തെയും,കൊണ്‌ഗ്രെസ്സ് പാര്‍ട്ടിയുടെ നിലനില്പിനെയും ബാധിക്കുന്ന ഒന്നാണ്.


കഴിഞ്ഞ 22 ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ ന്യൂനപക്ഷ,ഭൂരിപക്ഷ വിഭാഗങ്ങളുടെ കൂട്ട് കെട്ടിലൂടെ ഭരണമാറ്റം നല്‍കും എന്ന് ഉറപ്പു നല്‍കുന്ന കൊണ്‌ഗ്രെസ്സ് രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിറുത്തി ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി ജെപി 110 സീറ്റുകളില്‍ വിജയം നേടും എന്ന് ഒട്ടു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു.

മാറ്റൊലി മാഗസിന്‍ നടത്തുന്ന പ്രവചന മത്സരത്തില്‍ കൃത്യമായി വിജയിക്കുന്ന പാര്‍ട്ടിയെയും,(മുന്നണി) അവര്‍ക്കു ലഭിക്കുന്ന സീറ്റുകളും പ്രവചിക്കുന്ന രണ്ടു പേര്‍ക്ക് 5000 രൂപ വീതം സമ്മാനമായി നല്‍കും (100 കനേഡിയന്‍ ഡോളര്‍/ യുസ് ഡോളര്‍).മത്സരം ആരംഭിച്ച കഴിഞ്ഞ 24 മണിക്കൂറില്‍ ഉള്ളില്‍ ആയിരത്തില്‍ പരം വിവിധ ഭാഷക്കാര്‍ ഓണ്‍ലൈനില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ തുടങ്ങുന്നതിനു 12 മണിക്കൂര്‍ മുന്‍പ് വരെ ഞായറാഴ്ച വൈകിട്ട് 7 മണിവരെ (കാനഡ സമയം)ഓണ്‍ലൈനില്‍ അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരം നല്‍കിയിട്ടുണ്ട്.ഇനിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താത്പര്യമുള്ളവര്‍

താഴെ കാണുന്ന ലിങ്കില്‍ പോയി അഭിപ്രായം രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.


Other News in this category4malayalees Recommends