മാറ്റൊലി' പ്രവചന മത്സരം സമ്മാനം മസ്‌ക്കറ്റില്‍ ഉള്ള മലയാളി വനിതയ്ക്ക് .

മാറ്റൊലി'  പ്രവചന മത്സരം സമ്മാനം മസ്‌ക്കറ്റില്‍ ഉള്ള മലയാളി വനിതയ്ക്ക് .
കാനഡ:മാറ്റൊലിമാഗസിന്‍ & ന്യൂസിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ആയി നടത്തിയ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിച്ച പ്രവചന മത്സരത്തിന് വായനാക്കാരുടെ ഇടയില്‍ നിന്നും നല്ല പ്രതികരണം ആണ് ലഭിച്ചത്.ഗള്‍ഫ് മേഖലയിലും,കാനഡയിലും,കേരളത്തില്‍ നിന്നും ലഭിച്ച 1364 എന്‍ട്രികളില്‍ 827 പേര്‍ 92 രണ്ടു സീറ്റിനു മേല്‍ ബി ജെ പി കരസ്ഥമാക്കി ഭരണത്തില്‍ വരും എന്നും,556 പേര്‍ കോണ്‍ഗ്രസിന് അനുകൂലമായും വിധി എഴുതി.ഒരാള്‍ മാത്രം തുല്യമായ വിജയവും അഭിപ്രായപ്പെട്ടു.1364 അഭിപ്രായങ്ങളില്‍ 99 സീറ്റു നേടി ബി ജെപി അധികാരത്തില്‍ വരും എന്നും കൊണ്‌ഗ്രെസ്സ് 77 സീറ്റ് കരസ്ഥമാക്കും എന്നും വ്യക്തമായി പ്രവചിച്ച ഏക വ്യക്തി മസ്‌ക്കറ്റ് ഒമാനില്‍ നിന്നുള്ള പ്യാരി സന്തോഷ് എന്ന വീട്ടമ്മയാണ്.വെണ്ണല സ്വദേശി ആയ പ്യാരിയും ,കുടുംബവും ദുബായിയില്‍ നിന്നും മസ്‌ക്കറ്റില്‍ താമസം മാറി വന്നിട്ട് ഒരു വര്‍ഷം കഴിയുന്നു.റുവി മത്രയില്‍ താമസിക്കുന്ന പ്യാരി സയന്‍സ് ഗ്രാഡുവേറ്റ് ആണ്.പഠന കാലം മുതല്‍ രാഷ്ട്രീയത്തിലും,സാമൂഹിക പ്രശ്‌നങ്ങളിലും താത്പര്യം ഉണ്ടായിരുന്ന ഇവര്‍ക്ക് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി.

മറ്റു ഭാഷാ പ്രസിദ്ധീകരണങ്ങള്‍ക്കു അറബ് രാജ്യങ്ങളില്‍ ഉള്ള നിയമ മാനദണ്ഡങ്ങള്‍ മൂലം കൂടുതല്‍ ആയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ആണ് വായിക്കാറുള്ളത് എന്നും.മാറ്റൊലി പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരി ആണ് ഇവര്‍ എന്നും പറഞ്ഞു.മലയാള മാധ്യമങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന വലിയ സംഭാവനയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

മാറ്റൊലിയുടെ ആഭിമുഖ്യത്തില്‍ ഒമാനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനത്തുക കൈമാറും എന്ന് മാറ്റൊലി പ്രതിനിധി അറിയിച്ചു.Other News in this category4malayalees Recommends