കണ്ണൂരില്‍ വീണ്ടും അക്രമം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ഫോട്ടോ പുറത്ത്

കണ്ണൂരില്‍ വീണ്ടും അക്രമം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ഫോട്ടോ പുറത്ത്
പാനൂര്‍: കണ്ണൂരില്‍ അക്രമം തുടരുന്നു. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ചന്ദ്രന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണുള്ളത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്.


പാല്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് അക്രമികള്‍ ചന്ദ്രന്റെ ഇരുകാലുകളും വെട്ടിയത്. കാലുകള്‍ അറ്റ് തൂങ്ങിയ നിലയില്‍ പോലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Other News in this category4malayalees Recommends