കനേഡിയന്‍ പൗരത്വത്തിനുള്ള അപേക്ഷകളില്‍ വന്‍ കുതിച്ച് ചാട്ടം;കാരണം റെസിഡന്‍സി റിക്വയര്‍മെന്റുകള്‍, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി എന്നിവയില്‍ വരുത്തിയ ഇളവുകള്‍; ഒരാഴ്ചയില്‍ ശരാശരി 3653 അപേക്ഷകളെത്തുന്നു; നിയമമാറ്റത്തിന് ശേഷം ലഭിച്ചത് 17,500 അപേക്ഷകള്‍

കനേഡിയന്‍ പൗരത്വത്തിനുള്ള അപേക്ഷകളില്‍ വന്‍ കുതിച്ച് ചാട്ടം;കാരണം റെസിഡന്‍സി റിക്വയര്‍മെന്റുകള്‍, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി എന്നിവയില്‍ വരുത്തിയ ഇളവുകള്‍; ഒരാഴ്ചയില്‍ ശരാശരി 3653 അപേക്ഷകളെത്തുന്നു; നിയമമാറ്റത്തിന് ശേഷം ലഭിച്ചത് 17,500 അപേക്ഷകള്‍
കനേഡിയന്‍ പൗരത്വത്തിനുള്ള അപേക്ഷകളില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. റെസിഡന്‍സി റിക്വയര്‍മെന്റുകള്‍, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഗവണ്‍മെന്റ് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണിത്. ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ആറ് മാസങ്ങള്‍ക്കിടെ ഒരാഴ്ചയില്‍ ശരാശരി 3653 അപേക്ഷകളെങ്കിലും ലഭിക്കുന്നുണ്ട്.

തുമായി ബന്ധപ്പെട്ട നിയമമാറ്റങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ 11ന് നടപ്പില്‍ വരുന്നതിന് മുമ്പാണ് അപേക്ഷകളില്‍ ഇത്തരത്തില്‍ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നത്. പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയതിന് ശേഷം മാത്രം പൗരത്വത്തിനായി 17,500 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. നിയമമാറ്റം വന്ന് ഒരാഴ്ചക്ക് ശേഷം മാത്രം 12,530 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നുളള ആഴ്ചകളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. കാനഡയിലെ പൗരത്വത്തിനുള്ള ഫിസിക്കല്‍ പ്രസന്‍സില്‍ ഇളവ് വരുത്തിയത് കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാരണമായിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവായ നാന്‍സി കാരോണ്‍ വെളിപ്പെടുത്തുന്നത്.

ഇതോടെ നേരത്തെ തന്നെ കാനഡയില്‍ ജീവിക്കാന്‍ തുടങ്ങിയവര്‍ക്ക് വേഗത്തില്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിന് വഴിയൊരുങ്ങിയിരിക്കുന്നുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഈ അടുത്ത വര്‍ഷങ്ങളായി പൗരത്വത്തിനായി വര്‍ഷത്തില്‍ ശരാശരി രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. പുതിയ നിയമമാറ്റം അനുസരിച്ച് കാനഡയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷം ഫിസിക്കല്‍ പ്രസന്‍സുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

ആദ്യം ഇത് ആറ് വര്‍ഷങ്ങള്‍ക്കിടെ നാല് വര്‍ഷത്തെ ഫിസിക്കല്‍ പ്രസന്‍സ് നിര്‍ബന്ധമായിരുന്നു. പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിന് മുമ്പ് ഇവിടെ ചെലവഴിക്കുന്ന സമയം കൂടി പുതിയ നിയമമാറ്റം അനുസരിച്ച് പൗരത്വത്തിനായി പരിഗണിക്കുന്നതാണ്. ഇത് താല്‍ക്കാലിക ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ഭാഷാപരിചയം 14 മുതല്‍ 64 വയസ് വരെയുള്ളവര്‍ക്കായിരുന്നു നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമംഅനുസരിച്ച് ഇത് 18 മുതല്‍ 54 വയസ് വരെയുള്ളവര്‍ക്ക് മതിയെന്ന് ഇളവ് വരുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends