ട്രംപ് ചൈനയെ നോക്കി മുറുമുറുക്കുന്നു....!!കാരണം ഉത്തരകൊറിയക്ക് എണ്ണ നല്‍കുന്ന ചൈനയുടെ നടപടി; ബീജിംഗിന്റെ നീക്കം പ്രശ്‌നം സൗഹാര്‍ദപൂര്‍വം പരിഹരിക്കുന്നതിന് തടസമാകുമെന്നും സൈനിക നടപടി വേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ്

ട്രംപ് ചൈനയെ നോക്കി മുറുമുറുക്കുന്നു....!!കാരണം ഉത്തരകൊറിയക്ക് എണ്ണ നല്‍കുന്ന ചൈനയുടെ നടപടി; ബീജിംഗിന്റെ നീക്കം പ്രശ്‌നം സൗഹാര്‍ദപൂര്‍വം പരിഹരിക്കുന്നതിന് തടസമാകുമെന്നും സൈനിക നടപടി വേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ്
ഉത്തരകൊറിയക്ക് എണ്ണ അനുവദിക്കാനുള്ള ചൈനയുടെ തീരുമാനത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്യോന്‍ഗ്യാന്‍ഗിന്റെ ന്യൂക്ലിയര്‍ പ്രോഗ്രാം ഉയര്‍ത്തിയിരിക്കുന്ന പ്രശ്‌നം സൗഹാര്‍ദപൂര്‍വം പരിഹരിക്കുന്നതില്‍ ഇത്തരം നീക്കങ്ങള്‍ തടസമായി വര്‍ത്തിക്കുമെന്നാണ് വ്യാഴാഴ്ച ട്രംപ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യത്തില്‍ തനിക്കുള്ള വിയോജിപ്പ് ട്രംപ് പ്രകടമാക്കിയിരിക്കുന്നത്.

ത്തരകൊറിയക്ക് എണ്ണ നല്‍കുന്ന തങ്ങളുടെ നടപടി യുഎന്‍ ആ രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ ലംഘിക്കുന്ന നടപടിയല്ലെന്നാണ് വ്യാഴാഴ്ച രാവിലെ ചൈന പ്രതികരിച്ചിരിക്കുന്നത്. കടലില്‍ വച്ച് ചൈനീസ് കപ്പലുകളും ഉത്തരകൊറിയന്‍ കപ്പലുകളും എണ്ണ കൈമാറുന്നുവെന്നും ഇത് തികച്ചും നിയവിരുദ്ധമാണെന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനോട് മറുപടി പറയുകയായിരുന്നു ചൈന.

യുഎസ് വരെ കടന്നെത്താനും കടുത്ത നാശം വിതയ്ക്കാനും ശേഷിയുള്ള ആണവമിസൈലുകള്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരകൊറിയയുടെ നീക്കത്തിന് തടയിടാന്‍ ആ രാജ്യത്തിന് മേല്‍ ആഗോള ഉപരോധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയേകിക്കൊണ്ടാണ് ചൈന ഉത്തരകൊറിയക്ക് എണ്ണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആഗോള ഉപരോധങ്ങള്‍ വിജയിക്കുന്നതിന് ഉത്തരകൊറിയയുടെ മുഖ്യ വ്യാപാര പങ്കാളിയും സര്‍വോപരി ശക്തമായ അയല്‍രാജ്യവുമായ ചൈനയുടെ സഹകരണം അനിവാര്യമാണെന്നാണ് വാഷിംഗ്ടണ്‍ പറയുന്നത്.

ന്നാല്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ മാറി മറിഞ്ഞിരിക്കുന്നതിനാല്‍ ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ സൈനിക നടപടിയടക്കമുള്ള കാര്യങ്ങള്‍ അമേരിക്ക പരിഗണിച്ച് വരുന്നുവെന്നും വൈറ്റ്ഹൗസ് താക്കീതേകുന്നു. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റ് നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരകൊറിയക്ക് മേല്‍ ഏകകണ്ഠമായി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം റിഫൈന്‍ഡ് പെട്രോളിം ഉല്‍പന്നങ്ങളും ക്രൂഡ് ഓയിലും ആ രാജ്യത്തിന് ലഭിക്കുന്നതിന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്നതും യുഎന്‍ ആലോചിച്ച് വരുന്നുണ്ട്. അതിനിടെയാണ് ഇവയെ എല്ലാം വെല്ലുവിളിച്ച് ചൈന പ്യോന്‍ഗ്യാന്‍ഗിന് എണ്ണ നല്‍കാന്‍ തുടങ്ങിയിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു.

Other News in this category4malayalees Recommends