കേരളീയം 2018 - ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 31 ഞായറാഴ്ച ലണ്ടനില്‍

കേരളീയം 2018 - ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 31 ഞായറാഴ്ച ലണ്ടനില്‍

ഒന്റാരിയോ:ലണ്ടന്‍ ഒന്റാറിയോ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 31 ഞായറാഴ്ച വൈകിട്ട് നടത്തപ്പെടുന്നു.ഞായറാഴ്ച രാത്രി 8 മണിമുതല്‍ പുലര്‍ച്ചെ 1 മണി വരെ യുള്ള ആഘോഷ പരിപാടികളില്‍,വിഭവ സമൃദ്ധമായ കേരള ഫുഡ്ഡും,ബീവറേജസും ഉണ്ടായിരിക്കുന്നതാണ്.ലണ്ടന്‍ 530 ക്ലാര്‍ക്ക് റോഡില്‍ ഉള്ള ''ജോണിസ് റസ്റ്റോറന്റ് ആന്‍ഡ് ബാങ്കറ്റ് ഹാളില്‍'' നടത്തപ്പെടുന്ന ആഘോഷ പരിപാടിയില്‍ നൃത്ത നൃത്യങ്ങള്‍,ബോളിവുഡ് ഡാന്‍സ്,ബോളിവുഡ് ഗാനങ്ങള്‍,ഇന്‍ട്രുമെന്റല്‍ മ്യൂസിക്,ഡി ജെ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഫാമിലി ടികെറ്റ് $ 50 ,സിംഗിള്‍ $ 25 എന്നീ നിരക്കിലും,10 വയസ്സിന് താഴെ പ്രായ മുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.ന്യൂ ഇയര്‍ ഈവ് പാര്‍ട്ടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയി പൗലോസ് കെ വറുഗീസ് (Home Life ),ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയി പയസ് ജോസെഫ് (Sutton) എന്നിവരാണുള്ളത്.


പുതുവര്‍ഷാഘോഷ പരിപാടികളിലേക്ക് സഹൃദയര്‍ ആയ എല്ലാവരുടെയും സഹകരണം സദയം ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും,ടിക്കറ്റിനുമായി താഴെ കാണുന്ന നമ്പറുകളിലോ,ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.519 670 7035 ,289 936 5475 ,226 977 6889 ,647 707 8582 or keraleeyamlondon@gmail.com
Other News in this category4malayalees Recommends