യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് ദുഃഖറോനോ സ്റ്റാറ്റന്‍ ഐലന്റില്‍ ഞായറാഴ്ച

യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് ദുഃഖറോനോ സ്റ്റാറ്റന്‍ ഐലന്റില്‍ ഞായറാഴ്ച
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപനും മുന്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായിരുന്ന കാലം ചെയ്ത ഡോ.യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ രണ്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 31ാം തീയതി ഞായറാഴ്ച ആചരിക്കുന്നു. അന്നേദിവസം രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ വികാരിയായി നിയമിതനായി അമേരിക്കയിലെത്തിയ അദ്ദേഹം വിവിധ സംസ്ഥാനങ്ങളില്‍ മലയാളി ദേവാലയങ്ങള്‍ രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കി. മെത്രാപ്പോലീത്തയായി അഭിഷിക്തനായി മലബാര്‍ ഭദ്രാസനത്തിന്റെ അജപാലകനായി കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിച്ച മോര്‍ പീലക്‌സീനോസ് തിരുമേനി സഭക്ക് ഒന്നായി സുശക്തമായ കെട്ടുറുപ്പും ശാശ്വത സമാധാനവും കൈവരിക്കുവാന്‍ യത്‌നിച്ചു. ദീര്‍ഘകാലം വൈദീക സെമിനാരി പ്രിന്‍സിപ്പലായും സെന്റ് പോള്‍സ് ഫെല്ലോഷിപ്പ്, മര്‍ത്തമറിയം വനിതാ സമാജം എന്നിവയുടെ സാരഥിയുമായിരുന്നു. 2015 ഡിസംബര്‍ 30ന് കാലം ചെയ്തു. ജന്മദേശമായ കോട്ടയത്തെ പാമ്പാടി സെന്റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends