ലോക കേരള സഭ :പി വി രാധാകൃഷ്ണപിള്ള പങ്കെടുക്കും

ലോക കേരള സഭ :പി വി രാധാകൃഷ്ണപിള്ള പങ്കെടുക്കും
മനാമ ; പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരെ കേരളം വികസനത്തില്‍ പങ്കാളികള്‍ ആക്കുന്നതിനും വേണ്ടി 2018 ജനുവരി 12 13 തീയതികളില്‍ നടക്കുന്ന ലോക കേരളസഭയില്‍ കേരളാ സര്‍ക്കാരിന്റെ ക്ഷണം അനുസരിച്ചു ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പങ്കെടുക്കും.

സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ ആണ് സഭയില്‍ ഉണ്ടാവുക . ഇതില്‍ ബഹ്‌റൈന്‍ കേരളിയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയെ ഉള്‍പ്പെത്തിയത് ബഹ്‌റൈന്‍ കേരളീയ സമാജത്തിനും ,ബഹ്‌റൈന്‍ പ്രവാസി മലയാളീ പൊതുസമൂഹത്തിനും ഏറെ അഭിമാനകരം ആണ് .

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ച വേളയില്‍ തന്നെ ലോകകേരള സഭയെ കുറിച്ച് സൂചിപ്പിച്ചിരുന്നു . അന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈന്‍ പ്രവാസികളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിരുന്നു . അവ പ്രവാസി പ്രശ്‌നം എന്ന നിലയില്‍ ലോക കേരളസഭയില്‍ ഉന്നയിക്കും എന്ന് പി വി രാധാകൃഷ്ണപിള്ള അറിയിച്ചിട്ടുണ്ട് .
Other News in this category4malayalees Recommends