അമ്മയുടെ മരണവാര്‍ത്ത കേട്ട മലയാളി പ്രവാസിയ്ക്ക് ദാരുണമരണം

അമ്മയുടെ മരണവാര്‍ത്ത കേട്ട മലയാളി പ്രവാസിയ്ക്ക് ദാരുണമരണം
ദുബായ്: അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. തയ്യല്‍ കടയില്‍ ജോലിചെയ്തുവരികയായിരുന്ന അനില്‍കുമാര്‍ ഗോപിനാഥന്‍ നായരാണ് ദുബായില്‍ മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി അനില്‍ അല്‍ ഖുവൈനിലാണ് താമസം.

അമ്മയുടെ മരണവിവരമറിഞ്ഞയുടന്‍ ദുബായില്‍ ജോലിചെയ്യുന്ന സഹോദരന്‍ സന്തോഷ് നാട്ടിലേക്ക് തിരിച്ചിരുന്നു. അനിലും നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മോളി. മകള്‍: ആതിര. നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.
Other News in this category4malayalees Recommends