കുവൈറ്റ് വയനാട് അസോസിയേഷന്‍ (ഫഹാഹീല്‍ മേഖല സോണ്‍ 1) , ക്രിസ്തുമസ് പുതുവത്സര സംഗമം 'വെല്‍ക്കം വിന്റര്‍ 2018' സംഘടിപ്പിച്ചു.

കുവൈറ്റ് വയനാട് അസോസിയേഷന്‍ (ഫഹാഹീല്‍ മേഖല സോണ്‍ 1) ,  ക്രിസ്തുമസ് പുതുവത്സര സംഗമം  'വെല്‍ക്കം വിന്റര്‍ 2018' സംഘടിപ്പിച്ചു.
ഡിസംബര്‍ 29 വെള്ളിയാഴ്ച്ച നാലുമണിക്ക് മംഗഫ് സംഗീത ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു കുടുംബസന്ധ്യ.

പങ്കെടുത്ത അംഗങ്ങളുടെ ബാഹുല്യം സംഘാടനമികവിന്റെ ഉത്തമ ഉദാഹരണമാണ്.

ക്രിസ്തുമസ് കരോളോടെ ആരംഭിച്ച പ്രോഗ്രാമില്‍ കണ്‍വീനര്‍ ശ്രീ എബിപോള്‍ ഏവര്‍ക്കും സ്വാഗതംശസിച്ചു. KWA പ്രസിഡന്റ് ശ്രീ ജലീല്‍ വാരാമ്പറ്റ അധ്യക്ഷനായിരുന്നു. വയനാട് അസോസിയേഷന്‍ രക്ഷാധികാരി ശ്രീ ബാബുജി ബത്തേരി ഉത്ഘാടനം നിര്‍വഹിച്ചു. KWA ജനറല്‍ സെക്രട്ടറി ശ്രീ റെജി ചിറയത്ത് സംഘാടകസമിതിക്കും പ്രോഗ്രാമിനും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയുണ്ടായി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായ പരിപാടിയില്‍ കുമാരി ബിനിത ബാബുജി അവതാരകയായിരുന്നു.

ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തില്‍ നിന്നും അസോസിയേഷന്റെ ക്ഷണപ്രകാരം ഡോക്ടര്‍ വിനോദ് വാര്യര്‍ പ്രമേഹരോഗത്തെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു.

പ്രവാസികളുടെ ജീവിതപശ്ചാത്തലത്തില്‍ ഏറെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസ്സ്.

ശ്രീ ബ്ലെസന്‍, അജേഷ് രാജന്‍, സൈദലവി, ജോജോ, ജിന്റോ, ഷാജി,

ശ്രീമതി. സിന്ധു ഷീജ സജി , മിനികൃഷ്ണ ,ജിഷ മധു ,ഷീബ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീ അനീഷ് പി ആന്റണി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.


Other News in this category4malayalees Recommends