ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ഓഖി ദുരന്തബാധിതര്‍ക്ക് കിറ്റ് കൈമാറി

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ഓഖി ദുരന്തബാധിതര്‍ക്ക് കിറ്റ് കൈമാറി
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുവര്‍ഷത്തിന് മുന്നോടിയായി ഇന്നലെ ഓഖി ദുരന്തബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് കൈമാറി. പൂന്തുറ സെന്റ് തോമസ് ചര്‍ച്ച് ഇടവകയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് മോഡലും, ടി. വി. അവതാരകയും ആയ ശ്രീയ അയ്യര്‍ ആണ് ബഹ്‌റൈന്‍ ലാല്‍ കേയെര്‌സിനു വേണ്ടി കിറ്റുകള്‍ കൈമാറിയത്. കൊളോസ്സിയന്‍ കോണ്‍വെന്റ് സിസ്റ്റര്‍ മേഴ്‌സി അഗസ്റ്റിന്‍, ഗോപു കിരണ്‍, അരവിന്ദ് മോഹന്‍ദാസ്, നിതിന്‍ നായര്‍, ലാല്‍ കെയെര്‍സ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Other News in this category4malayalees Recommends