യൂത്ത് ഇന്ത്യ ജനറല്‍ ബോഡി

യൂത്ത് ഇന്ത്യ ജനറല്‍ ബോഡി

യൂത്ത് ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം കെ ഐ ജി കുവൈത്ത് പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ജനാബ് സകീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ കേന്ദ്ര റിപ്പോര്‍ട്ടും യൂത്ത് ഇന്ത്യ യൂണിറ്റുകള്‍ തമ്മിലുള്ള താരതമ്യ റിപ്പോര്‍ട്ടും യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ അവതരിപ്പിച്ചു.


യൂത്ത് ഇന്ത്യ ഏറ്റെടുത്ത നടത്തിയ വയനാട് റേഷന്‍ പ്രോജെക്ടിന് കീഴില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളായ മാനന്തവാടി, വെള്ളമുണ്ട, കാട്ടിക്കുളം, പനമരം, തരുവണ, പിണങ്ങോട്, കല്‍പറ്റ, ആറാം മൈല്‍, ബത്തേരി, മേപ്പാടി, ലക്കിടി, പടിഞ്ഞാറത്തറ, തലപ്പുഴ, പിലാക്കാവ് എന്നിവിടങ്ങളിലെ 75 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പ്രതിമാസ ഭക്ഷണ കിറ്റ് വിതരണം ചെയ്യാന്‍ പ്രോജക്ടിലൂടെ സാധിച്ചു. കാന്‍സര്‍ പേഷ്യന്‍സ് (30 എണ്ണം), കിഡ്‌നി പേഷ്യന്‍സ് (25 എണ്ണം), കിടപ്പു രോഗികള്‍ (10 എണ്ണം), വിധവകള്‍ (10 എണ്ണം) തുടങ്ങിയവരായിരുന്നു പ്രോജക്ടിന്റെ ഗുണഭോക്താക്കള്‍. പ്രോജെക്ടിലൂടെ ആകെ 6570 കുവൈത്ത് ദിനാറിന്റെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു.

മറ്റു വിവിധ ജനസേവന സംരംഭങ്ങളിലേക്കായി യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് കാലയളവില്‍ 20596 കുവൈത്ത് ദിനാര്‍ സൊഷ്യല്‍ റിലീഫിലൂടെ വിതരണം നടത്തി. ഈ കാലയളവില്‍ നടന്ന വിവിധ പരിപാടികളായ 'പ്രവാസം ആദരിക്കപ്പെടുന്നു', Youth India സ്‌പോര്‍ട്‌സ്, 'Short Film Training', 'സംരംഭക പരിശീലനം', 'ഈദ് അറ്റ് ലേബര്‍ക്യാമ്പ്', 'ഈദിയ്യ', 'ഫാഷിസ്റ്റ് കാലത്തെ എഴുത്തും വായനയും' തുടങ്ങിയ പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതായി ജനറല്‍ ബോഡി വിലയിരുത്തി.

സാല്‍മിയ സെന്‍ട്രല്‍ ഹാളില്‍ നടന്ന സംഗമത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് നജീബ് സി കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് പാലാറ യോഗത്തില്‍ സംബന്ധിച്ചു. സെക്രട്ടറി സഫീര്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. കെ ഐ ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് സമാപനം നിര്‍വഹിച്ചു. ഹഫീസ് മുഹമ്മദ് ഖിറാഅത്ത് നടത്തി.

Other News in this category4malayalees Recommends