അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ട്രംപിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളിലൂടെ വളര്‍ത്തിയെടുത്ത ഉഭയകക്ഷിബന്ധങ്ങളെ വഷളാക്കുമെന്ന് പാക്ക് കാബിനറ്റിന്റെ മുന്നറിയിപ്പ്; തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ നഷ്ടമേറെയുണ്ടായെന്ന്

അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ട്രംപിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളിലൂടെ  വളര്‍ത്തിയെടുത്ത ഉഭയകക്ഷിബന്ധങ്ങളെ വഷളാക്കുമെന്ന് പാക്ക് കാബിനറ്റിന്റെ മുന്നറിയിപ്പ്; തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ നഷ്ടമേറെയുണ്ടായെന്ന്
അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ നിന്നും പാക്കിസ്ഥാനെതിരെ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന രൂക്ഷമായ ആരോപണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ തന്നെ വഷളാക്കുമെന്നാണ് ഇസ്ലാമാബാദ് യുഎസിന് ബുധനാഴ്ച രാത്രി കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. തലമുറുകളിലൂടെ വളര്‍ന്ന് വന്ന ഇരു രാജ്യങ്ങളുടെയും ആരോഗ്യകരമായ ബന്ധങ്ങളെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്ന പ്രസ്താവനകളാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പാക്കിസ്ഥാന്‍ ഓര്‍മിപ്പിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎസിനെതിരെ കൈക്കൊള്ളേണ്ടുന്ന നിര്‍ണായക നയങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനായി പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസി ചെയര്‍മാനായ ഒരു കാബിനറ്റ് മീറ്റിംഗ് വിളിച്ച് കൂട്ടിയിരുന്നു. ഇത്രയും കാലത്തിനിടെ 33 ബില്യണ്‍ ഡോളര്‍ അമേരിക്ക പാക്കിസ്ഥാന് ധനസഹായം നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ തിരിച്ച് കള്ളവും തട്ടിപ്പും മാത്രമാണ് നല്‍കിയതെന്നുമുള്ള ട്രംപിന്റെ ആരോപണത്തോട് എത്തരത്തില്‍ പ്രതികരിക്കണമെന്നും ഈ യോഗത്തില്‍ വച്ച് വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവന ഇരു രാജ്യങ്ങളും തമമിലുള്ള ബന്ധത്തെ അട്ടിമറിക്കുന്നതാണെന്ന് കാബിനറ്റ് തിരിച്ചറിഞ്ഞുവെന്നും ആ ബന്ധം തലമുറകളിലൂടെ വളര്‍ന്ന് വന്നതായിരുന്നുവെന്നും ഈ നിര്‍ണായക യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. തീവ്രവാദത്തിനെതിരെയുള്ള കടുത്ത പോരാട്ടത്തില്‍ അണിചേര്‍ന്നതിന്റെ ഭാഗമായി പാക്കിസ്ഥാന് വന്‍ തോതില്‍ ആളും അര്‍ത്ഥവും നഷ്ടമായിട്ടുണ്ടെന്നും ഈ പ്രസ്താവന എടുത്ത് കാട്ടുന്നു. ട്രംപിന്റെ പ്രസ്താവനകളില്‍ കടുത്ത നിരാശ രേഖപ്പെടുത്തിയ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയുടെ നിലപാടിനെ ഏകകണ്ഠമായി പിന്തുണക്കുന്ന നിലപാടാണ് കാബിനറ്റമെടുത്തിരിക്കുന്നത്.

ഭീകരവാദത്തെ ഊട്ടി വളര്‍ത്തുന്ന നടപടികളില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറാത്തതില്‍ ട്രംപ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്ന വിമര്‍ശനങ്ങള്‍ ഇസ്ലാമാബാദിലെ തീവ്രദേശീയവാദികളെ പ്രകോപിതരായിരുന്നു. അവരില്‍ പലരും ട്രംപിനും അമേരിക്കയ്ക്കുമെതിര സോഷ്യല്‍ മീഡിയയിലൂടെ യുദ്ധ പ്രഖ്യാപനത്തിന് സമമായ തിരിച്ചടി നടത്തുകയും ചെയ്തിരുന്നു.പാക്കിസ്ഥാനിലൂടെ അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തുന്ന വഴി അടക്കണമെന്നാണ് പാക്ക് വിദേശകാര്യമന്ത്രിയായ ഖ്വാജാ ആസിഫ് ആഹ്വാനം ചെയ്തിരുന്നു.

Other News in this category4malayalees Recommends