ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ദുബായ്: മേഘാവൃതമായ ദിവസം ആരംഭിച്ചതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റും കടല്‍ ക്ഷോഭവും കൂടാതെ 11 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച വൈകിട്ടുവരെ പ്രധാനമായും ഒമാന്‍ കടലിനു സമീപമാണ് കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച വൈകിട്ടുവരെ ആരും സമുദ്ര തീരങ്ങളില്‍ ഇറങ്ങരുതെന്നും നാവിക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശക്തമായ വടക്ക്- പടിഞ്ഞാറ് കാറ്റിനെ തുടര്‍ന്നാണ് കടല്‍ പ്രക്ഷുബ്ധമാവുക. ഒമാന്‍ കടലില്‍ അഞ്ചു മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ ആയിരിക്കും തിരമാലകള്‍ അനുഭവപ്പെടുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Other News in this category



4malayalees Recommends