ഖത്തറില്‍ ടാങ്കറുകളുടെ നിറംമാറ്റാന്‍ നിര്‍ദേശം

ഖത്തറില്‍ ടാങ്കറുകളുടെ നിറംമാറ്റാന്‍ നിര്‍ദേശം
ദോഹ: വ്യത്യസ്ത ദ്രാവകങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ടാങ്കറുകള്‍ക്ക് നിശ്ചിതനിറം നല്‍കണമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റെ നിര്‍ദേശം. പുതിയനിറംമാറ്റം ഈ മാസം ഏഴ് മുതല്‍ പ്രാബല്യത്തിലാകും.

ടാങ്കറിന്റെ പിന്‍വശം വെള്ളയും ചുമപ്പും നിറങ്ങള്‍കൊണ്ട് പെയിന്റ് ചെയ്തിരിക്കണം. കുടിവെള്ള ടാങ്കറുകള്‍ക്ക് വെള്ളനിറത്തിന്റെ പശ്ചാത്തലത്തില്‍ മധ്യത്തില്‍ നീലനിറമാണ് നല്‍കേണ്ടത്.

മാലിന്യ ടാങ്കറിന് മഞ്ഞനിറവും ജലസേചനത്തിനായുള്ള ടാങ്കറിന് പച്ചനിറവും വേസ്റ്റ് ഓയിലിന്റെ ടാങ്കറിന് കറുത്ത നിറത്തിന്റെ പശ്ചാത്തലത്തില്‍ മധ്യത്തില്‍ വെള്ളയും ടാറിന്റെ ടാങ്കറുകള്‍ക്ക് കറുത്ത നിറവുമാണ് നല്‍കേണ്ടത്.
Other News in this category4malayalees Recommends