കയ്പ്പാണെങ്കിലും ഇവനൊരു കേമന്‍ തന്നെ: പാവയ്ക്ക ജ്യൂസ് താരനും മുടികൊഴിച്ചിലും ഇല്ലാതാക്കും, എങ്ങനെ ഉപയോഗിക്കാം

കയ്പ്പാണെങ്കിലും ഇവനൊരു കേമന്‍ തന്നെ: പാവയ്ക്ക ജ്യൂസ് താരനും മുടികൊഴിച്ചിലും ഇല്ലാതാക്കും, എങ്ങനെ ഉപയോഗിക്കാം
കയ്പ്പുള്ളതുകൊണ്ടുതന്നെ പാവയ്ക്കയോട് മുഖം തിരിക്കുകയാണ് പലരും. എന്നാല്‍, നിങ്ങള്‍ ഇതിനെ അവഗണിക്കുംതോറും ആരോഗ്യപരിപാലനത്തിന് നഷ്ടം തന്നെയാണ് ഉണ്ടാക്കുന്നത്. പാവയ്ക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. കയ്പ്പ് ഇല്ലാതാക്കി പാവയ്ക്ക പാചകം ചെയ്യാവുന്നതേയുള്ളൂ. ആരോഗ്യഗുണമുള്ള ഈ പച്ചക്കറി നിങ്ങള്‍ കഴിക്കാതെ പോകരുത്.

പാവയ്ക്കയില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്‌ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മഗ്‌നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ് മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.


മുടി കൊഴിച്ചിലിന് പാവലിന്റെ ഇല നല്ലൊരു മരുന്നാണ്. ഇത് അല്‍പം പറിച്ചെടുത്ത് കഴുകി മിക്‌സിയിലിട്ട് അരയ്ക്കുക. അല്‍പം വെള്ളം ചേര്‍ത്തരയ്ക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഈ മിശ്രിതത്തിലെ ജ്യൂസ് എടുത്തു കലര്‍ത്തി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടികൊഴിച്ചില്‍ അകറ്റാനും കഷണ്ടി വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണിത്.

പാവയ്ക്ക അടിച്ചു ജ്യൂസെടുക്കുക. ഇത് തൈരില്‍ കലര്‍ത്തുക. ഇത് മുടിയിലും ശിരോചര്‍മത്തിലും പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് മുടി കൊഴിയുന്നത് ഒഴിവാക്കും. താരനുള്ള നല്ലൊരു പ്രതിവിധിയാണ് പാവയ്ക്ക ജ്യൂസ്. അര കപ്പ് പാവയ്ക്കാ ജ്യൂസില്‍ 1 ടേബിള്‍ സ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക.

Other News in this category



4malayalees Recommends