അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: ഒരു കൂസലുമില്ലാതെ രാത്രി അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ച് കിടന്ന മകന്‍

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: ഒരു കൂസലുമില്ലാതെ രാത്രി അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ച് കിടന്ന മകന്‍

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം ആരെയും ഞെട്ടിപ്പിക്കുന്നത്. അമ്പല മുക്കില്‍ ദീപ അശോകിനെ മകന്‍ അക്ഷയ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.


പണം തരാത്തതിന് അമ്മയുമായി വഴക്കിട്ടെന്നും ഇതേ തുടര്‍ന്നുള്ള വാക്കേറ്റത്തില്‍ അമ്മയുടെ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നും അക്ഷയ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കത്തിച്ച ശേഷം പുറത്തുപോയി കൂട്ടുകാരെ കണ്ടു. രാത്രി തിരികെ വീട്ടിലെത്തി അമ്മയുണ്ടാക്കിയ ചോറും കറിയും കഴിച്ച് കിടന്നുറങ്ങി. പിറ്റേന്നാണ് പോലീസില്‍ ഉള്‍പ്പെടെ വിവരമറിയിച്ചതെന്ന് മൊഴി നല്‍കി.

കൊല നടന്ന വീട്ടിലും സംഭവ ദിവസം അക്ഷയ് ഐസ്‌ക്രീം കഴിച്ച കടയിലുമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.


Other News in this category4malayalees Recommends