യുഎസിനെ കൊടും മഞ്ഞ് വരിഞ്ഞ് മുറുക്കുന്നു; ജനജീവിതം സ്തംഭിച്ചു; രാജ്യമാകമാനം 4000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി; ന്യൂനമര്‍ദം കാരണം അപകടകരമായ 'ബോംബ് സൈക്ലോന്‍' സിസ്റ്റം സംജാതമായി; ഊഷ്മാവ് ഫ്രീസിംഗ് പോയിന്റിന് താഴെ; ആറ് പേര്‍ മരിച്ചു

യുഎസിനെ കൊടും മഞ്ഞ് വരിഞ്ഞ് മുറുക്കുന്നു; ജനജീവിതം സ്തംഭിച്ചു; രാജ്യമാകമാനം 4000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി; 	ന്യൂനമര്‍ദം കാരണം അപകടകരമായ 'ബോംബ് സൈക്ലോന്‍' സിസ്റ്റം സംജാതമായി; ഊഷ്മാവ് ഫ്രീസിംഗ് പോയിന്റിന് താഴെ; ആറ് പേര്‍ മരിച്ചു
സമീപകാലത്തായി തുടരത്തുടരെ പ്രതികൂലമായ കാലാവസ്ഥയിലൂടെയാണ് അമേരിക്ക കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. കൊടുങ്കാറ്റുകള്‍ വലച്ച രാജ്യത്തെ നിലവില്‍ കൊടും മഞ്ഞാണ് വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യമാകമാനം ജനജീവിതം സ്തംഭിച്ച അവസ്ഥയാണുള്ളത്. കടുത്ത മഞ്ഞും കാറ്റും കാരണം രാജ്യമാകമാനം കഴിഞ്ഞ ദിവസം 4000ത്തോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ന്യൂനമര്‍ദം കാരണം അപകടകരമായ ബോംബ് സൈക്ലോന്‍ എന്ന സിസ്റ്റം സംജാതമായിട്ടുണ്ട്.

യുഎസിലാകമാനം ഈ അവസരത്തില്‍ ഊഷ്മാവ് ഫ്രീസിംഗ് പോയിന്റിന് താഴോട്ട് പോയിട്ടുമുണ്ട്. പ്രതികൂലമായ കാലാവസ്ഥ കാരണം രാജ്യവ്യാപകമായി ആറ് പേരാണ് മരിച്ചിരിക്കുന്നത്.വര്‍ധിതമായ മഞ്ഞിന് പുറമെ കൊടുങ്കാറ്റും വെള്ളപ്പൊക്കവും രാജ്യത്തെ വേട്ടയാടാന്‍ വൈകാതെ എത്തുമെന്നും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ബോസ്റ്റണില്‍ ആ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംജാതമായിരിക്കുന്നത്.

അതായത് ഇവിടെ ഇവിടെ 15 അടിയോളമാണ് വെള്ളം കയറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് നിരവധി പേരാണ് വീടുകളിലും കാറുകളിലും അകപ്പെട്ട് പോയിരിക്കുന്നത്. കടുത്ത ചക്രവാതം ചീറിയടിച്ചതിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവത്തിക്കാന്‍ സാധിച്ചിട്ടില്ല. രൂക്ഷമായ ഹിമപാത്തതിന് പുറമെ മണിക്കൂറില്‍ 76 മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും യുഎസിന്റെ വിവിധ പ്രദേശങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. 1978ല്‍ ഉണ്ടായത് പോലുള്ള പ്രകൃതിദുരന്തത്തെയാണ് ബോസ്റ്റണ്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.

Other News in this category4malayalees Recommends