എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് മന്നംജയന്തി ആഘോഷിച്ചു

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് മന്നംജയന്തി ആഘോഷിച്ചു
ഡാലസ്: ജനുവരി രണ്ടാം തീയതി പ്ലേനോ സിറ്റിയിലെ ഗണേശ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍വച്ച് സമുദായ ആചാര്യന്‍ യശഃശരീയനായ ശ്രീ മന്നത്ത് പദ്മനാഭന്റെ നൂറ്റിനാല്പത്തി ഒന്നാം ജന്മവാര്ഷികം സമുചിതമായി ആഘോഷിച്ചു.

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് സ്ഥാപിതമായി പത്തുവര്‍ഷം പിന്നിടുമ്പോള്‍ സമുദായ അംഗങ്ങള്‍ചേര്‍ന്ന് മന്നംജയന്തി ആഘോഷിക്കുകയും, യുഗപ്രഭാവനായ മന്നത്തുപദ്മനാഭന്റെ കര്മപഥത്തെകുറിച്ച് പുതിയ തലമുറയ്ക്ക് അറിവ്പകരുകയും ചെയ്തു.

പ്രസിഡന്റ് പ്രമോദ് നായര്‍ സ്വാഗതവും, സെക്രട്ടറി ലക്ഷ്മി വിനു കൃതജ്ഞതയും നല്‍കിയ ചടങ്ങില്‍ നിരവധി എന്‍എസ്എസ് അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു.

Other News in this category4malayalees Recommends