മേരി വടക്കേല്‍ (76) ന്യൂയോര്‍ക്കില്‍ നിര്യാതയായി

മേരി വടക്കേല്‍ (76) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: പരേതനായ ജോസ് വടക്കേലിന്റെ ഭാര്യ മേരി വടക്കേല്‍ (76) നിര്യാതയായി. കഴിഞ്ഞ 42 വര്‍ഷമായി ന്യൂറോഷലില്‍ സ്ഥിരതാമസമായിരുന്നു.


മക്കള്‍: ക്രിസ്സി നെല്‍സണ്‍, ട്രേസി ബിലാല്‍, ജാമി വടക്കേല്‍.

തൊടുപുഴ തെന്നത്തൂര്‍ പരേതരായ തെള്ളിയാങ്കല്‍ മാത്യു റോസ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ലിസ്സി കട്ടയ്ക്കകത്ത് (മൂവാറ്റുപഴ), ശാന്ത തോമസ് (മുംബൈ), മാത്യു, ജോഷി, ജയിംസ് (ന്യൂയോര്‍ക്ക്), പരേതരായ ലില്ലി മാത്യു (തൊടുപുഴ), ഗ്രേസി മത്തായി (മുംബൈ).

പൊതുദര്‍ശനം ജനുവരി 11നു വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 9 വരെ ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോമില്‍ (Lloyd Maxcy Funeral Home, 16 Sheal PL, New Rochlle, NY 10801 ).

സംസ്‌കാര ശുശ്രൂഷ ജനുവരി 12നു വെള്ളിയാഴ്ച 10.30നു ന്യൂറോഷലിലെ ബ്ലസ്ഡ് സാക്രമെന്റോ ചര്‍ച്ചില്‍ (15 Shea Place, New Rochelle, NY 10801). തുടര്‍ന്ന് സംസ്‌കാരം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave, White Plains, NY 10703).


Other News in this category4malayalees Recommends