അമേരിക്കയിലേക്കുള്ള കുടിയേറ്റനയത്തില്‍ ട്രംപ് ഇളവ് അനുവദിക്കുമോ...? നിര്‍ണായക വിഷയത്തില്‍ ചര്‍ച്ച നടത്താനായി ട്രംപ് ഇന്ന് യുഎസ് ലോ മേയ്ക്കര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നു; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലു പണിയുന്നതില്‍ നിന്നും പിന്മാറില്ലെന്ന്

അമേരിക്കയിലേക്കുള്ള കുടിയേറ്റനയത്തില്‍ ട്രംപ് ഇളവ് അനുവദിക്കുമോ...? നിര്‍ണായക വിഷയത്തില്‍ ചര്‍ച്ച നടത്താനായി ട്രംപ് ഇന്ന് യുഎസ് ലോ മേയ്ക്കര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നു; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലു പണിയുന്നതില്‍ നിന്നും പിന്മാറില്ലെന്ന്
തന്റെ കടുത്ത കുടിയേറ്റ നയത്തില്‍ അല്‍പം ഇളവ് അനുവദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒരുങ്ങുന്നുവെന്ന സൂചന പുറത്ത് വന്നു. ഇക്കാര്യത്തെ കുറിച്ച് ആലോചന നടത്തുന്നതിനായി അദ്ദേഹം ഇന്ന് യുഎസിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് ലോ മേയ്ക്കര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരായ ആയിരക്കണക്കിന് യുവാക്കളെ നാടു കടത്തല്‍ ഭീഷണിയില്‍ നിന്നും ഒഴിവാക്കുന്ന കാര്യമായിരിക്കും ഈ യോഗത്തില്‍ വച്ച് ട്രംപ് ആലോചിക്കുകയെന്നും സൂചനയുണ്ട്.

ഇക്കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ട്രംപും റിപ്പബ്ലിക്കന്‍മാരും ഒരു പക്ഷത്ത് നില്‍ക്കുമ്പോള്‍ മറു പക്ഷത്ത് ഡെമോക്രാറ്റുകളാണ് നിലകൊള്ളുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരു പക്ഷവും തമ്മില്‍ കടുത്ത വിവാദങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ നവംബറില്‍ മിഡ് ടേം കോണ്‍ഗ്രഷനല്‍ തെരഞ്ഞെടുപ്പിലുണ്ടായ നീക്ക്‌പോക്കുകളെ തുടര്‍ന്നാണ് ഇത്തരമൊരു ചര്‍ച്ചക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.

മെക്‌സിക്കോയില്‍ നിന്നുമുളള അനധികൃത കുടിയേറ്റം തടയുന്നതിനായി ഒരു വന്‍മതില്‍ പണിയുന്നതടക്കമുള്ള കാര്യങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ മതില്‍ പണിയുമെന്ന് തന്നെയാണ് തിങ്കളാഴ്ച ടെന്നെസീയിലെ നാഷ് വില്ലെയില് വച്ച് നടത്തിയ ഒരു പ്രസംത്തിലൂടെ ട്രംപ് വെളിപ്പെടുത്തിയിരുന്നത്. ഏഴ് ലക്ഷത്തോളം വരുന്നവരും അമേരിക്കയില്‍ കുടിയേറ്റക്കാരായി മാറുന്നത് സ്വപ്‌നം കാണുന്നവരുമായ യുവജനങ്ങളെ സഹായിക്കണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. ഡിഎസിഎ പ്രകാരമുള്ള നാട് കടത്തലില്‍ നിന്നും അവരെ ഒഴിവാക്കണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രോഗ്രാം മാര്‍ച്ച് ആദ്യമാണ് അവസാനിക്കുന്നത്.

Other News in this category



4malayalees Recommends